Sunday, July 24, 2011

മൂന്ന് സഖികള്‍ ...!!!ബാല്യകാലസഖി  :
ആ കൊച്ചു കള്ളിയെ കണ്ടിട്ടുണ്ടോ  ?
പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയുടെ വേലിക്കരികില്‍
എന്നും കാത്തുനിന്നിരുന്ന ആ കള്ളിച്ചെടിയെ ...
രണ്ടായി പൊട്ടിയ കറുത്ത പ്രതലത്തില്‍
അര്‍ത്ഥമറിയാതെ കോറിയിട്ട വാക്കുകള്‍
കണ്ണീരിനാല്‍ മാച്ചു കളഞ്ഞ് ...
പിന്നീടെനിക്ക് ഓര്‍മ്മിക്കാനായ്
മനസ്സിലൊരു പോറല്‍ മാത്രം നല്‍കി അകന്നു പോയ..
എന്റെ കളിക്കൂട്ടുകാരിയെ ... !

പ്രണയസഖി  :
ആ റോസ് നിറമുള്ള സുന്ദരിയെ കണ്ടിട്ടുണ്ടോ  ?
കവിതയെഴുതി തുടങ്ങിയ നാളുകളില്‍
എന്റെ പെന്‍സിലിന്റെ പിറകില്‍ ഒട്ടിപ്പിടിച്ചിരുന്ന
ഒരിക്കലും ആരോടും പിണങ്ങാത്ത ആ കൊച്ചു റബ്ബറിനെ ..
എന്റെ തെറ്റുകളെല്ലാം മാച്ചു കളഞ്ഞ്  സ്വയം ഇല്ലാതായപ്പോള്‍
ഞെളങ്ങിയ സ്വര്‍ണ്ണനിറമുള്ള ബന്ധനത്തിന്റെ വേദന
എനിക്ക് കൂടി സമ്മാനിച്ചു സ്വയം പൊടിഞ്ഞില്ലാതായ
എന്റെ പ്രിയ കൂട്ടുകാരിയെ ... !

ജീവിതസഖി :
എന്റെ പച്ച പരിഷ്കാരിപ്പെണ്ണിനെ കണ്ടിട്ടുണ്ടോ  ?
ലാപ്‌ ടോപ്പിലെ വലത്തേ മൂലയില്‍
എപ്പോഴും പുഞ്ചിരിച്ചു നില്‍ക്കുന്ന ആ ഡിലീറ്റ് ബട്ടനെ ..
'ആരോ' പഴമയിലേക്കു കൊണ്ടുപോകുമ്പോഴും
അതിനനുവദിക്കാതെ  അരികിലിരുന്ന് ഒരു നിമിഷം കൊണ്ട്
നെറുകയില്‍ ഒരു ചുംബനം നല്‍കി
എല്ലാ വേദനകളും ഇല്ലാതാക്കുന്ന ..
എന്റെ ഹൃദയത്തിന്റെ പുതിയ സ്വര്‍ണ്ണ താക്കോലിനെ ...!

മൂവരോടും എനിക്ക് നന്ദിയുണ്ട്  ...
എന്റെ സ്വപ്നങ്ങള്‍ മായ്ചു കളയാതിരുന്നതിന്  ...!!!

28 comments:

അനില്‍ ജിയെ said...

മൂന്നു കാലങ്ങളുടെ മൂന്നു സഖിമാര്‍ !!
ഓര്‍മ്മയില്‍
ആ മുള്ളുകൊണ്ട നോവും
ആ മാഞ്ഞില്ലാതാവലും
നെറുകയിലെ സ്നേഹ ചുംബനവും !!!

Jijo V.G said...

Kollam..Adipoli!!!!

Jijo V.G said...

Like it so much..

Sandeep.A.K said...

കവിതയേറെ ഇഷ്ടമായി മാഷേ.. ഞാനിപ്പോള്‍ തിരയുകയാണ് ഒരു ഡിലീറ്റ് ബട്ടനെ.. പഴമയിലേക്ക് എന്നെ പോകാനനുവധിക്കാതെ സ്നേഹപൂര്‍വ്വം നെറുകില്‍ ചുംബിച്ചു നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ഒരു പ്രിയ കൂട്ടുകാരിയെ.. അതെ ജീവിത സഖിയെ :)

- സോണി - said...

പഴമയ്ക്ക്, ഓര്‍മ്മയുടെ കൊതിപ്പിക്കുന്ന ഗന്ധം, പുതുമയ്ക്ക് ജീവന്റെ ത്രസിപ്പിക്കുന്ന ഗന്ധം...

നല്ല വരികള്‍... മൂന്നും മൂന്നായി, എന്നാല്‍ ഒന്നായിത്തന്നെ പറഞ്ഞു. കാലഘട്ടങ്ങളുടെ ചോദനകള്‍...

Lipi Ranju said...

മൂന്നും നന്നായി മാഷേ , പ്രണയസഖിയെ പെന്‍സിലിന്റെ പിറകില്‍ ഒട്ടിപ്പിടിച്ചിരുന്ന കൊച്ചു റബ്ബറിനോട് ഉപമിച്ചത് ഒത്തിരി ഇഷ്ടായി ...

രഘുമാഷ് said...

എന്റെ ഹൃദയത്തിന്റെ പുതിയ സ്വര്ണ്ണ താക്കോലിനെ ...!
അതി മനോഹരം ! ഈയിടെ വായിച്ചവയില്‍ മനസ്സില്‍ ഇടം നേടിയ വരികള്‍ !!!! ഈ സഖികളെ നെഞ്ചോടു ചേര്‍ക്കുന്നു !!! അഭിനന്ദനങള്‍

Anonymous said...

kollam .....mashe nalla varrikal...

mad|മാഡ് said...

എല്ലാ കവിതകളും വായിച്ചു.. വേറെ വേറെ കമെന്റുന്നില്ല.. എല്ലാം കൂടി ഒരൊറ്റ കമെന്റ്റ്‌ ഇപ്പം തരാം. പുതിയതായി എഴുതുന്നവ മുറയ്ക്ക് വായിച്ചു പിന്നീട് കമെന്ടാം.. അപ്പൊ കമെന്ടന്റെ.. എനികിഷ്ട്ടം ആയി മാഷുടെ കവിതകള്‍ . എടുത്തു പറയാവുന്നത് ഉണ്ണിയുടെയും അമ്മയുടെയും കവിത അത് വല്ലാതെ മനസിനെ സ്പര്‍ശിക്കുന്ന ഒന്ന് തന്നെ. മൂന്നു സഖികളേ ആഖ്യാനം ചെയ്ത രീതി പെരുതിഷ്ട്ടം ആയി.. പിന്നെ പുഞ്ചിരിയും ഗൌരവവും ഇഷ്ട്ടപെടുന്ന പെണ്‍കുട്ടിയെയും.. ബാലൂനിലെ പല്ലി മുട്ടയും, മഴവില്ലിനെയും മുക്കൂറ്റി പൂവിനെയും ഇഷ്ട്ടം ആയി.. ഇനിയും എഴുതുക

ഷാജു അത്താണിക്കല്‍ said...

ഇനിയും ഉണ്ടാകും പ്രതീക്ഷിക്കാ

mohammedkutty irimbiliyam said...

എന്‍റെ പ്രിയപ്പെട്ട പ്രവീണ്‍ മാഷ്‌...കവിത നോക്കിയത് -അല്ല,കണ്ടത് -ഇന്നാണ് ...sorry..sorry..!!ഇത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ എനിക്കു ഹൃദയസ്പൃക്കായ ഒരു കവിത നഷ്ടപ്പെടുമായിരുന്നു !
ഈ കാവ്യസുന്ദര വാഗ്മുത്തുകള്‍ക്ക് എന്‍റെ ഒരായിരം അഭിനന്ദനങ്ങള്‍ -മനം നിറഞ്ഞ്....

Aadhi said...

ellam valare nannaittund mashe ......

രഞ്ജിത്ത് കലിംഗപുരം said...

ജീവിതാനുഭവക്കുറവ്....
ഒരു സഖി മാത്രം മാഷേ......

Pradeep paima said...

നല്ല വരികള്‍ ആശംസകള്‍ ഒപ്പം അഭിനന്ദനം

khadu said...

കൊള്ളാം....ഇഷ്ടപ്പെട്ടു....

SaKi said...

പ്രവീണ്‍ മാഷെ...ഇത്ര മൃദുലമായ കൂട്ടുകാരെ,(വലിച്ചു കെട്ടി പിടിച്ചു വലിച്ചു കൊണ്ട് വരാന്‍ ആരും ധൈര്യം കാട്ടാതെ..ആരും ഓര്‍ക്കാത്ത മൂന്ന് പേരെയും ..) താങ്കള്‍ സ്വന്തം തറവാട്ടില്‍ കൊണ്ട് വന്നാക്കി അല്ലെ?ഇവരില്‍ ആദ്യത്തെ കള്ളിയെ കണ്ടാപോള്‍ കൌതകതോടെ ചിരിച്ചുപോയി ..പിന്നീടു മൂവരും ഒരു ചെറു നോവായി..".
"അപാരം തന്നെ....മൂവരും!!!
എത്ര പുകഴ്ത്തി
യാലും അധികം ആവില്ല...!!!
വളരെ വ്യെത്യസ്തം..
വല്ലാതെ ഒഴുകി കൊതിപ്പിക്കുന്ന പുഴ പോലെയാണീ കവിത..!!

Anees said...

good one. Orupadishtmayi

അബി said...

നല്ല ഭാവന ... വരികളും ഉപമകളും വളരെ നന്നായിട്ടുണ്ട് ...

Anonymous said...

kollam mashe a

deepa said...

vayichu, abiprayam neril parayam...

bhanu kalarickal said...

ഇഷ്ടായി കവിത. നല്ല സഖിമാര്‍.

thambi said...

vayichu ishtavumayi,NombaRA PEDUTHUNNA ORMAKALILALLE KAVITHA UNDAKUNNULOO

thambi said...

vayichu ishtavumayi,NombaRA PEDUTHUNNA ORMAKALILALLE KAVITHA UNDAKUNNULOO

Arun Nath said...

കൊള്ളാം മാഷെ

Arun Nath said...
This comment has been removed by the author.
Arun Nath said...

ഞാന്‍ ഈ വരികള്‍ ഒന്ന് കടമെടുക്കുയാണ് :)

ഹരിപ്രിയ said...

നന്നായിരിക്കുന്നു.... രണ്ടാമത്തെ സഖിയെ കൂടുതല്‍ ഇഷ്ടായി.. :)

Anonymous said...

ur work s good but if u avoid using njan ente enikku like words it will b even more better.anyway congrats

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!