Thursday, March 8, 2012

ഇതാണ് സ്നേഹിതേ കാലം ....!



അന്നൊരു  നുള്ള് കുങ്കുമം  നെറുകയില്‍  
ചാര്‍ത്താന്‍  ഒരു പിടി മോഹം ... !
ഒടുവില്‍ നിറമില്ലാതൊഴുകിയ കണ്ണീരിനെ 
മാച്ചു കളഞ്ഞതും കാലം .. !

ഇതാണ്  സ്നേഹിതേ കാലം ....!

ഇന്നതേ വിരലുകള്‍ നിന്‍ കവിളിലൊരുപിടി  
കുങ്കുമം  പുരട്ടുന്ന നേരം ...
അറിയുന്നു പ്രിയ സഖീ  അന്ന് ഞാന്‍ നല്‍കിയ
സ്വപ്ന വര്‍ണ്ണങ്ങളല്ലയിതൊന്നും.

ഇതാണ് സ്നേഹിതേ ഹോളി .. !
ഇതാണ് സ്നേഹിതേ കാലം ... !

12 comments:

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

Praveen mash rockzzz

AK said...

ആ മുകളിലെ ഫോട്ടോയില്‍ കാണുന്ന ഹോളി കൊള്ളാം...മാഷിന്‍റെ മുറിക്കവിതയും...

Sandeep.A.K said...

മാഷേ... കാലം നിറം കെടുത്തുന്നു ല്ലേ സ്വപ്നങ്ങളെ..... :-(

പടാര്‍ബ്ലോഗ്‌, റിജോ said...

ഈ ഹോളീന്നൊക്കെ പറഞ്ഞാൽ ഇങ്ങനേക്കെയാണോ മാഷേ.
ചെ, ഇവിടെ ഹോളിയില്ലാത്തത് വല്യ നഷ്ട്ടമായിപ്പോയി....

achoose said...

ആശംസകള്‍

प्रिन्स|പ്രിന്‍സ് said...

പ്രണയവും ഹോളിയും സമന്വയിക്കട്ടെ...

Jefu Jailaf said...

വല്ലാതങ്ങു ചിന്തിച്ചു അല്ലെ മാഷെ.. നന്നായിരിക്കുന്നു..

Shabeeb said...
This comment has been removed by the author.
ക്യൂബാ പഥികന്‍ said...

മാഷേ ..ചുരുങ്ങിയ വരികളില്‍ ഹൃദ്യമായ കവിത ..ആശംസകള്‍

Unknown said...

മാഷ്‌ പിന്നേം തകര്‍ത്ത്...

വിധു ചോപ്ര said...

പ്രവീണിന്റെ കുറെ കവിതകൾ വായിച്ചു. ചുരുക്കിപ്പറയാനറിയാമെന്ന് ചുരുക്കിപ്പറഞ്ഞ് ഞാൻ കമന്റ് ചുരുക്കുന്നു. ആശംസകൾ

Akakukka said...

നല്ല
വരികള്‍.....,...

ആശംസകള്‍....

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!