Sunday, December 18, 2011

വാടാമലരുകള്‍ ...!!


തെരുവോരത്തും വാടാമലരുകള്‍
സേവന പാതകളില്‍ ...
പെരുമഴയത്തും കാണാം പുലരികള്‍
ജീവിത  യാത്രകളില്‍ .....!!!
ഉണരാം ... ഉയരാം .... മനസ്സുകളേ ...
ഒന്നായ്  അണി ചേരാം ...
നാടിന്‍ മാറില്‍ ചാര്‍ത്താനായ്
കോര്‍ക്കാം കുസുമങ്ങള്‍ ....!!
സ്വാതന്ത്ര്യത്തിന്‍ പറവകളായ്
വാനോളം ഉയരാം...
നെഞ്ചില്‍ നിറയും ജ്വാലയുമായ് ...
സൂര്യനെ വരവേല്‍ക്കാം ....
ഒഴുക്കിനെതിരെ തുഴഞ്ഞു നീങ്ങാന്‍ ‍ ...
കരുത്തു നല്‍കിയ പൂര്‍വികരെ ,
സ്വാതന്ത്ര്യത്തിന്‍  പൊന്പുലരിക്കായ്‌ ...
 ജീവന്‍  നല്‍കിയ സോദരരേ ....
സ്വപ്നം കൊണ്ടൊരു സ്വര്‍ഗ്ഗം പണിയും ..
നവഭാരതത്തിന്‍  ശില്പികളേ .... 
മരുഭൂമികളില്‍ പനിനീര്‍മഴയായ് ...
അറിവുകള്‍ പകരും ഗുരുക്കളേ ....
we salute ... we salute ...

ഉണരാം ... ഉയരാം .... മനസ്സുകളേ ...
ഒന്നിച്ചണി ചേരാം ....
നാടിന്‍ മാറില്‍ ചാര്‍ത്തീടാന്‍
കോര്‍ക്കാം കുസുമങ്ങള്‍ ....!!



(വൊക്കേഷണല്‍ ഹയ്യര്‍സെക്കന്ററിസ്കൂള്‍ , നാഷണല്‍ സര്‍വീസ് സ്ക്കീം തൊഴില്‍ നൈപുണി യജ്ഞം-2020 ന്റെ തീംസോംങ്ങ് . മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ .അബ്ദുള്‍ കലാമിന് നല്‍കി കേന്ദ്ര മന്ത്രി  കെ.വി.തോമസ്‌  പ്രകാശനം നിര്‍വഹിച്ച ദീപക് മാഷിന്റെ ഈണത്തില്‍ ഞാന്‍ എഴുതിയ ഗാനത്തിന്റെ വരികള്‍ ആലാപനം : അനില്‍ റാം)


26 comments:

മനോജ് കെ.ഭാസ്കര്‍ said...

കൊടകരക്കാരെല്ലാം പുലികളാണല്ലേ...

മാഷേ വാടാമലരുകള്‍ കൂടി കേള്‍പ്പിക്കുമോ..

അഭിനന്ദനങ്ങള്‍.....

Arun K said...

Its Worth to hear..Gr8 composition, Mashe.

NISHADAN said...

മനോഹരമായ വരികള്‍ .......
അതിനനുസരിച്ച സംഗീതം ......
മനസ്സിനെ ഒപ്പം കൊണ്ട് പോകുന്ന ആലാപനം........

പ്രവീണ്‍ മാഷ്‌.....
ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍......

ഞാനും ഏറ്റു പാടുന്നു.....
"ഉണരാം ... ഉയരാം .... മനസ്സുകളേ ...
ഒന്നിച്ചണി ചേരാം ....
നാടിന്‍ മാറില്‍ ചാര്‍ത്തീടാന്‍
കോര്‍ക്കാം കുസുമങ്ങള്‍ ....!!"

harin said...

good lines,excellent music and superbb singing.....

Anonymous said...

'Unaram uyaram manasukale'
Praveen mashilude nammude manasine uyarthi pidikkam,arthamattaya varikalil mash parayunnu ellam.

M N PRASANNA KUMAR said...

ഈ യൊരു ജീവിത രഥയാത്ര
ഈ ദേശത്തിന്‍ ശുഭയാത്ര
ഉണരുക നാമൊരു പൊന്‍ പുലരിക്കായ്‌
വിടരുമിതെന്നും നറുമലരിവിടെ ........

നന്നായിരിക്കുന്നു മാഷെ !!!!!!!!!!!!!!

പിരാന said...

നന്നായിരിക്കുന്നു

Bhama said...

good work ,praveen.....

Anonymous said...

nallathaanu..

Anonymous said...

സൂര്യന്റെതിനേക്കാള്‍ കരുത്തുള്ള ജ്വാലയുമായി ഒഴുക്കിനെതിരെ തുഴയാന്‍ കരുത്തുനല്കുന്ന വരികള്‍ ..... ഇതിനുള്ള കരുത്തുനല്കിയ ഗുരുക്കന്മാരെയും രക്ത്സാക്ഷികളെയും ഭാരത ശില്പികളെയും എല്ലാം ഓര്‍ത്തുകൊണ്ട്‌ നമുക്ക് വാനോളം ഉയരം സോദരരെ ........
വരികല്‍ക്കനുസരിച്ച ഈണം കവിതക്ക് പത്തര മാറ്റ് നല്‍കുന്നു

സേതുലക്ഷ്മി said...

ഒരു പടപ്പാട്ടു പോലെ ആവേശഭരിതം...

Anonymous said...

Mashe Nalla Varikalum athinotha samgethavum aalapanavum :)
__AvD__

Lathish Chalakudy said...

SUPERB MUSIC !!!

Hashik said...

മാഷേ വളരെ നന്നായിട്ടുണ്ട്. പറയാന്‍ വാക്കുകളില്ല.
you r rocking.. absolutely awesome.

Anonymous said...

salute sir...realy like its ..prode of YOU..

vishnu soman said...

salute sir...realy like its ..prode of YOU..

ഇലഞ്ഞിപൂക്കള്‍ said...

ആവേശഭരിതമായ വരികള്‍.. .,, ആശംസകള്‍ മാഷേ..

grkaviyoor said...

നല്ല വരികള്‍ ,നല്ല ഈണം
നല്ലതായി പാടിയിരിക്കുന്നു ആശംസകള്‍

മനോജ് കെ.ഭാസ്കര്‍ said...

നന്ദി.....

നേരമ്പോക്കുകള്‍ said...

ഒഴുക്കിനെതിരെ തുഴഞ്ഞു നീങ്ങാന്‍ വരും തലമുറകള്‍ക്ക് കൂടി ശക്തി പകരട്ടെ ഈ ഈണങ്ങള്‍ .. നന്ദി മാഷെ ...

MALOOR said...

വാടാമലരുകള്‍ good....

ഒരു കുഞ്ഞുമയിൽപീലി said...

മാഷേ നന്നായിട്ടുണ്ട് ..ലാളിത്യമുള്ള വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Artof Wave said...

മനോഹരമായ വരികള്‍
ആശംസകള്‍

ANANTHU said...

അപ്പൂപ്പന്‍ താടികള്‍........

നന്നായിട്ടുണ്ട് അന്ധതയില്ലാത്ത കുട്ടിയുടെ മനസ്സ് എത്രത്തോളം തെളിമ നിറഞ്ഞതാണെന്ന് ഇതില്‍ നിന്ന് മനസിലാക്കാം... കൂടാതെ വാര്‍ധക്യത്തിന്റെ പിടിയിലായവരുടെ വേദന കേവലം അക്ഷരങ്ങളിലൂടെ വരച്ചു കട്ടന്‍ ആയിട്ടുണ്ട് .... നന്നായിട്ടുണ്ട് താങ്കളുടെ കവിത..... കേവലം എങ്കിലും അതിനുള്ളില്‍ ഒരു സത്ത് ഒളിഞ്ഞിരിക്കുന്നു ...

പൊട്ടന്‍ said...

മാഷേ,
ഓരോ വരിയും വായിച്ചു വായിച്ചു പോകുമ്പോള്‍ എത്ര നല്ലൊരു ദേശീയോദ്ഗ്രഥനഗാനമെന്നു മനസ്സ് പറഞ്ഞു.

താഴെയുള്ള കുറിപ്പ് കണ്ടപ്പോഴാണ് അര്‍ഹിക്കുന്നിടത്തോളം എത്തിയില്ലെങ്കിലും ചെറിയൊരു അംഗീകാരമെങ്കിലും കിട്ടിയല്ലോ എന്ന് സമാധാനിക്കുന്നു.

റോസാപ്പൂക്കള്‍ said...

ഉണരാം ... ഉയരാം .... മനസ്സുകളേ ...
ഒന്നിച്ചണി ചേരാം ....
നാടിന്‍ മാറില്‍ ചാര്‍ത്തീടാന്‍
കോര്‍ക്കാം കുസുമങ്ങള്‍ ....!!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!