Tuesday, July 17, 2007

കോടാലി ....!


നീ ഒരു സ്മാരകം ..
എന്റെ സംസ്കാരം തുടങ്ങുവാന്‍
പരശു രാമന്റെ കൈകളെ
ആവേശം കൊള്ളിച്ച ......!
നന്മകള്‍ മാത്രം വിളങ്ങുന്ന
ഈ നാട്ടില്‍ ...
ഒരു പാവം മരം വെട്ടുകാരനെ
സത്യം മാത്രം പറയിച്ച ..
പിന്നീട്‌ എന്റെ മഹാത്മാക്കളെ
അതിലൂടെ മാത്രം നടത്തിച്ച
ഒരു ഇടവഴി ..!
കോടാലി , നീ എന്റെ ഒരു സമരായുധമാണ്...!
നീ എന്റെ അരികില്‍ ഉണ്ടെന്നുള്ള
ധൈര്യം അതാണെന്റെ വിജയം ..!
സ്വര്‍ണതാലോ വെള്ളിയാലോ മരത്താലോ അല്ല
നിന്റെ പിടി തീര്‍ത്തത് സ്നേഹത്താലാണ്
സത്യത്താല്‍....!
ആ ആലിന്‍ ചുവട്ടില്‍ ഒരല്പ നേരം കൂടി ...
ഞാന്‍ ഒന്ന് മയങ്ങിക്കോട്ടേ ...?

Friday, July 6, 2007

ആത്മ കവിത ....!



അമ്മ ആദ്യമായ്‌ രാരി എന്ന് !
പിന്നെ എല്ലാവരും സ്നേഹത്തോടെ രാരിക്കുട്ടാ എന്ന് ...!
വിദ്യാലയത്തില്‍ ലീഡര്‍ എന്ന് ...
കലാലയത്തില്‍ ചെയര്‍മാനെ എന്ന് ..!
ആരൊക്കെയോ അപ്പോഴും രാരിയേട്ടാ എന്ന് ..!
പിന്നീട് എല്ലാരും മാഷേ എന്ന് ...
പ്രവീണ്‍ മാഷേ എന്ന് ...!!
എന്നാല്‍ ഇപ്പോള്‍ അലോല അച്ഛന്‍ മാഷേ എന്ന് ...!!
അച്ഛന്‍ എന്നെ ഇപ്പോഴും മോനെ എന്ന് ...!!!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!