Sunday, July 17, 2011

സ്വര്‍ണ്ണ നിറമുള്ള മുക്കുറ്റിപ്പൂ ...!!!



രാമായണ മാസമാകുമ്പോഴിപ്പോഴും
രാമ മന്ത്രങ്ങള്‍  മനസ്സിലില്ല ...!
ആ മര മറവില്‍വച്ചന്നു നീ ഓതിയ
പ്രേമമന്ത്രങ്ങളെ ബാക്കിയുള്ളൂ ...!
സ്വര്‍ണ്ണനിറമുള്ളനിന്‍ മൂക്കുത്തി പോലെയാ -
ണിന്നുമെന്‍ ഉള്ളിലെ മുക്കുറ്റിപ്പൂ ..

തത്തമ്മ പച്ചില ചാലിച്ചെടുത്തന്നു
നെറ്റിയിലൊരു ചെറുകുറി വരച്ച് ,
ആ ചെടി നുള്ളി നിന്‍ അഴകാര്‍ന്ന കൂന്തലില്‍
അലസമായ് വയ്ക്കുന്ന ഓര്‍മ്മകളും ....
പൂമാനം കാണാതെ സൂക്ഷിച്ചു വച്ചിടും
പുസ്തകത്താളിലെ പീലികളും...
എല്ലാരും കൈകോര്‍ത്ത് വീണ്ടുമാ കുന്നിലെ
അമ്പല മുറ്റത്ത്‌ പോകുന്നേരം ....
എല്ലാം ...!!!  വെറുമൊരു സ്വപ്നമായി പൊഴിയവേ,
ഹൃദയമൊരു ഭൂമിദേവിയായ് പിളരവേ....
കാലമെന്‍ കാതിലൊരു മന്ത്രമോതുന്നിതാ ..
" കരയൂ നീ ... സരയൂ നദി കണക്കേ ...!!! "

16 comments:

Comrade_Prabin said...

good...work....mashe....

അങ്ങനൊന്നും ഇല്ല. said...

രാമായണ മാസം ഒരു അനുഭൂതിയാണ്, നമ്മുടെ/എന്റെ മനസ്സില്‍ കുട്ടിക്കാലം വന്നണയുന്നു...

Anonymous said...

ഓര്‍മകള്‍ ഒരു നെടുവീര്‍പ്പായി ,നൊമ്പരമായി, ഒരു ആഹ്ലാദമായി എന്നും നമ്മോടൊപ്പം ഉണ്ട് . അതു നമ്മുടെ തന്നെ ചിന്തകള്‍ ആകുമ്പോള്‍ കുറെ കൂട് തീഷ്ണമാകുന്നു
പലപ്പോഴും വരാന്‍ പോകുന്ന ഭീദിതമായ സംഭവങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തും. അതു സംഭവിച്ചില്ലെങ്കില്‍ കൂടി. അതെ ഓര്‍മ്മകള്‍ കയ്പ്പും മധുരവും ആണ്

SAJIN said...

ramayana masam ariyam pakshe raman aaranennariyilla innu,.,.,sariyale mashe !!!!!???

shibin said...

kavitha thakarthu mashe..... mukkutti poo choodiya orupadu sundarikale kananulla yathra koodiyanu nalambalayathra...

Anoop Pattat said...

മാഷെ കിടിലന്‍ .. മാഷുടെ ഉള്ളില്‍ ഇന്നും തേങ്ങുന്നു ഒരു കാമുകന്‍ ഉണ്ടല്ലേ

- സോണി - said...

പ്രണയമല്ല ഈശ്വരനാണ് സത്യം എന്ന് ഓര്‍മ്മിപ്പിക്കുകയല്ലേ രാമായണമാസം? പോയ വര്‍ഷം ഉള്ളതും ഇപ്പോള്‍ ഇല്ലാത്തതും എന്തെന്ന്. സുന്ദരമായ കവിതാഘടന. എഴുതിവന്നപ്പോള്‍, അവസാന വരികളില്‍ ആശയം കൈവിട്ടു പോയോ?

praveen mash (abiprayam.com) said...

@ sony പ്രണയം സീതക്കും രാമനും ഉണ്ടായിരുന്നു ..
ഭൂമി ദേവിയുടെ ഹൃദയം പിളര്‍ന്നു പോയ പ്രണയം ... സരയൂ നദി കരഞ്ഞു പോയ പ്രണയം ..
പ്രണയത്തില്‍ നിന്നും വീണ്ടും രാമായണമാസത്തിലേക്ക് ...

Lipi Ranju said...

നല്ല കവിത , ഇഷ്ടായി മാഷേ ...

സിനോജ്‌ ചന്ദ്രന്‍ said...

നമ്മള്‍ നഷ്ടപ്പെടുത്തുന്ന പഴമയുടെ നന്മകള്‍.
ഈ നഷ്ടങ്ങള്‍ ഒരു അനിവാര്യത ആണോ? കാലികമായ മാറ്റം ?

ദൃശ്യ- INTIMATE STRANGER said...

എല്ലാം ...!!! വെറുമൊരു സ്വപ്നമായി പൊഴിയവേ,
ഹൃദയമൊരു ഭൂമിദേവിയായ് പിളരവേ....
കാലമെന്‍ കാതിലൊരു മന്ത്രമോതുന്നിതാ ..
" കരയൂ നീ ... സരയൂ നദി കണക്കേ ...!!! "

all de best

മിന്നൂസ്... said...

എന്ത് പറയാന്‍..നഷ്ടപ്പെടുമ്പോള്‍ കരയാന്‍ മാത്രം കഴിയുന്നു അല്ലേ മനുഷ്യര്‍ എന്ന് ഊറ്റം കൊള്ളുന്ന ഇരുകാലി മൃഗങ്ങള്‍ക്ക്..?
കവിത വളരെ നന്നായി മാഷേ..

DPS Bose said...

അഭിപ്രായം പറയുന്ന മാഷേ.. എന്റെ ബ്‌ളോഗ്‌ കണ്ടിട്ട്‌ ഒരു അഭിപ്രായം പറയൂ... -DPDC Bose. http://dpscboseart.blogspot.com

Anonymous said...

ആദ്മാവില്‍.....
നിറയുന്ന.....
നന്മകള്‍.....
കവിതയായി.....
പൊഴിയുന്നു.......
ചില....
നൊന്ബാരങ്ങള്‍....
നിലാവില്‍...
തെളിയുന്പോള്‍.....
കവി...
ഉന്നരുകയായി.....
അനീതിയുടെ....നേരെ...
വാള്‍
വീശുന്ന
പോരാളിയാവുന്നു....
കവി....
എചിലിനായി....
കാത്തുനില്‍ക്കുന്നു...
നവ...
മുതലാളിക്ക്.....
മുന്‍പില്‍.....
???????????????

khaadu.. said...

നല്ല കവിത...

Arun Gandhigram said...

എല്ലാം ...!!! വെറുമൊരു സ്വപ്നമായി പൊഴിയവേ,
ഹൃദയമൊരു ഭൂമിദേവിയായ് പിളരവേ....
കാലമെന്‍ കാതിലൊരു മന്ത്രമോതുന്നിതാ ..
" കരയൂ നീ ... സരയൂ നദി കണക്കേ ...!!! "

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!