Monday, July 11, 2011

പരിഭവം ... !



അമ്മ ഉരുട്ടിയ ഒരു ഉരുള ചോറ്
കുഞ്ഞി കാക്കയ്ക്ക്  എറിഞ്ഞു കൊടുത്തപ്പോള്‍
പിണങ്ങി മാറി നിന്ന ഉണ്ണിയന്ന്
അമ്മയുടെ അരികിലേക്ക്‌ ഓടി വന്നില്ലേ ..?

ഇന്ന്  ഉണ്ണി ഉരുട്ടിവെച്ച  മൂന്നു ഉരുള ചോറ് ...
അമ്മക്കാക്ക വന്ന് കഴിച്ചു പോയിട്ടും
ഉണ്ണിയുടെ അരികിലേക്ക്‌ അമ്മയെന്തേ ...???
............................................ !!!

19 comments:

Jijo Venginikkadan said...

Nombarangalunarthumma oru paaribhavam

- സോണി - said...

എവിടെയോ തൊട്ടു...

Sandeep.A.K said...

അമ്മയെന്തേ വന്നീലാ.. നീറ്റുണര്‍ത്തുന്ന ഒരു ചോദ്യം.. മാഷെ.. കുഞ്ഞുകവിത മനസ്സിലെവിടെയോ കൊളുത്തി വലിക്കുന്നു...

MOIDEEN ANGADIMUGAR said...

ശരിക്കും മനസ്സിൽ തട്ടിയല്ലോ മാഷേ വരികൾ..

പടാര്‍ബ്ലോഗ്‌, റിജോ said...

കൊള്ളാം.......

praveen mash (abiprayam.com) said...

sneha vaakkukal karuthu pakarunnu...
Thanks...

രമേശ്‌ അരൂര്‍ said...

നന്നായി ..

അനശ്വര said...

മനസ്സിനെ സപറ്ശിക്കുന്ന ഒരു രചനക്ക് വലുപ്പം ഒരു പ്റശ്നമല്ല ല്ലെ? വളരെ കുറഞ്ഞവരികളില്‍ മനസ്സിനെ അഘാതമായി തൊടുന്നു ഈ കവിത...

Unknown said...

ഹൃദയത്തില്‍ തൊടുന്ന വരികള്‍...

Mohammed Kutty.N said...

കവിതകള്‍ ഒന്നിനൊന്നു മെച്ചം ....ശോകാര്‍ദ്രമാകുന്നു ഉള്ളിന്റെയുള്ളിലെവിടെയൊക്കെയോ!!ആശംസകള്‍ -മനം നിറയെ...

kaattu kurinji said...

.
നിറുകയില്‍ തിരുമ്മിത്തരുന്ന രാസനാദി പൊടിയുടെ സുഖമുള്ള മണമായി....
മഴപ്പാട്ടല്‍ കൊണ്ടു കയറി വരുമ്പോള്‍ അടുക്കള മണമുള്ള സാരിത്തലപ്പു കൊണ്ടു തുവര്ത്തിതരുന്ന ഇളംചൂടുള്ള ഓര്‍മ്മയായി..
അഞ്ചു മണിക്ക് വരാറുള്ള ബസ് ഒരല്‍പം വൈകിയാല്‍
വഴിയിലേക്ക് നീളുന്ന ആധി നിറഞ്ഞ കണ്ണായി...
അരികില്‍ തന്നെയുണ്ട്‌..അരികില്‍ തന്നെ... അമ്മയുണ്ട്

ചെറുത്* said...

മാഷേ....മാഷ് വീണ്ടും!!!!!
എന്തിനാ അധികം. ഉണ്ണിയുടെ പരിഭവത്തില്‍ എല്ലാം ഉണ്ട്.

ആശംസകള്‍!

സിനോജ്‌ ചന്ദ്രന്‍ said...

വേദന ... എനിക്ക് മുറിവേറ്റിരിക്കുന്നു .

Sethu said...

kavitha orupadu nannayirikkunnu.
mattu kavithakale pole thanne ee kavithayum valare valare nannayirikkunnu.

khaadu.. said...

മാഷെ... കുഞ്ഞു കവിത ആണെങ്കിലും ആഴത്തില്‍ തറച്ചു... really gud gud gud...

Shaheer Kunhappa.K.U said...

nalla chintha...
baavukangal

Shaheer

MAHESH said...

NICE

MAHESH said...

NICE

Ashik vijay fan said...

masee super

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!