Tuesday, May 31, 2011

കണ്ണീരും പുഞ്ചിരിയും പിന്നെ ഞാനും .... !



മഴത്തുള്ളികളെ ,
നിങ്ങളെ നോക്കി കുറെ നേരം ഇങ്ങനെ ഇരുന്നു ...
ഇനി ഒരു കവിത എഴുതിയാലോ ?
നിങ്ങളെ കുറിച്ച് , ഈ മഴത്തുള്ളികളെ കുറിച്ച് ..
ഈ മഴത്തുള്ളികള്‍ എത്രയുണ്ടോ ..
അത്രയും അധികം കവിതകളും ഉണ്ട്  ..
നിങ്ങളെ കുറിച്ച് , ഈ മഴത്തുള്ളികളെ കുറിച്ച് ..
എന്നാല്‍ , പാവം ആ മഴവില്ലിനെ കുറിച്ച് ,
ആകെ ഏഴെണ്ണം ...!!!
അതുകൊണ്ട് .....

15 comments:

- സോണി - said...

മഴവില്ല് ആകെ ഒന്നുമാത്രം...
ആയിരം മഴത്തുള്ളികള്‍ ചേര്‍ന്ന്...
കോടി മഴത്തുള്ളികളെക്കാള്‍ ശ്രേഷ്ഠം.
അതിനെ ഏഴെന്ന് എണ്ണല്ലേ..

Unknown said...

മഴത്തുള്ളികൾ തന്നെ അല്ലെ മഴവില്ലും....ദൈര്യായി എഴുതിക്കൊള്ളു.>>>>

praveen mash (abiprayam.com) said...

ക്ഷമിക്കണം , മഴവില്ലിനെ അല്ല , മഴവില്ലിനെ കുറിച്ചുള്ള കവിതകളെ ആണ് എണ്ണിയത്.
ജീവിതത്തില്‍ മഴവില്ല് വളരെ കുറവും മഴ ആവശ്യത്തിലെറെയും ... സന്തോഷവും കണ്ണീരും പോലെ .. !
എന്നാണ് ഉദ്ദേശിച്ചത് .. ! പരാജയപ്പെട്ടു കാണും ...!!

- സോണി - said...

ക്ഷമിക്കണം, കവി എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലാക്കാനുള്ള കഴിവില്ലാതെ പോയി. ഏഴ് എന്ന് കണ്ടപ്പോള്‍ മഴവില്ലിന്റെ ഏഴുനിറങ്ങള്‍ എന്ന് തെറ്റിധരിച്ചു, സോറി.

praveen mash (abiprayam.com) said...

@sony ...അല്ല . അത് എന്റെ പരാജയം ആണ് . എല്ലാവരും മഴയെയും കണ്ണീരിനെയും കുറിച്ച് പറയുമ്പോള്‍ ...ഒരു മഴവില്ലിനെ കുറിച്ച് പറയാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ഒരുവന്‍ ... ! മഴവില്ലില്ലാതെ വെറുതെ ...., തോന്നിയതായിരുന്നു ഉണ്ടായില്ല ...!!

നിരീക്ഷകന്‍ said...

നീരും നിറങ്ങളും ....
നല്ല ചിന്ത ......

ചെറുത്* said...

മഴകവിതകള്‍ കണ്ട് മടുത്തത് കൊണ്ടും, മാഷിന്‍‌റെ കഴിഞ്ഞ കവിതകള്‍ മനസ്സിലുണ്ടായിരുന്നതുകൊണ്ടും ചെറുതിനിത് പിടി കിട്ടി. “എട്ടാമതൊരു കവിത മാഷെഴുതൂ, ഇതൊരു തുടക്കമാവട്ടെ” എന്നായിരുന്നു ഞാനഭിപ്രായിക്കാന്‍ വന്നത്.

ഹോ! ഇതൊക്കെ മനസ്സിലാക്കാന്‍ മാത്രം ചെറുത് വളര്‍ന്നെന്നോ.
നോ....അണ്‍ വിശ്വസിക്കബിള്‍

താഴെ കമന്‍‌റുകള്‍ കണ്ടപ്പോ കവി തോല്‍‌വി സമ്മതിച്ച് കീഴടങ്ങിയതായി മനസ്സിലായി ;) ഇടക്കൊക്കെ ഒന്ന് പരാജയപ്പെടുന്നതും നല്ലതാ. കഴിഞ്ഞ കവിതകളൊക്കെ വന്‍ വിജയം ആയിരുന്നില്ലെ. :)

praveen mash (abiprayam.com) said...

jeevithathil vallappolum maathram kaanavunna 'santhosham' aayi mazhavilline kaanuvaan kazhinjal....

LittleField said...

മഴയില്ലെങ്ങില്‍ മഴവില്ലില്ല എന്നും ഓരോ പുഞ്ചിരിക്ക് പിന്നിലെ കണ്ണീരിന്റെ നനവിനെ പറ്റിയും ഓര്‍ക്കാന്‍ കഴിഞ്ഞു..

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നന്നായി

Jefu Jailaf said...

പ്രകൃതിയുടെ വര്‍ണ്ണങ്ങള്‍ മുഴുവന്‍ കോരിയെടുത്ത മഴ വില്ലിന്റെ ചാരുത ഒരു കവിതയായ് വിരിയട്ടെ.. ആശംസകള്‍..

കൊമ്പന്‍ said...

കവിതയിലെ ആശയം കൊള്ളാം

Anjali said...

Rain+bow=rainbow(extremely related)

mithunmithran said...

mazha ellengil mazhavil ella ooro santhoshinte pinnila dukhathe pattiyum orakkan kazhinjunu nallaa chnthagal athum orthu poyiiiiiiiiiii

കാഞ്ചന കണ്നോലി said...

ലോലമായ അപൂര്‍വത. എല്ലാം അതിലുണ്ട്.മഴ്ഴ്യും കാരും പ്രതീക്ഷയും...ഒരായിരം എഴുതനം..

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!