Tuesday, April 26, 2011

പെണ്ണെഴുത്ത്‌ ...!


 കൂട്ടുകാരി .... ഞാന്‍  ഒരു  കവിത  എഴുതട്ടെ ....!
എന്നിട്ട്  നിനക്ക്  ഞാനത്    അയച്ചു തരാം ....!!
ആ കവിത  നീ  നിന്റെ പേരില്‍ 
'ഫേസ് ബുക്കി'ല്‍ ഒന്ന് പോസ്റ്റ്‌ ചെയ്യാമോ  ..?

എന്റെ കവിതയെ ഒരു അമ്പത് പേര്‍ എങ്കിലും
ഒന്ന്  ഇഷ്ടപ്പെടുന്നത് കാണാന്‍ ...!!!
ഒരു മുപ്പതു പേര്‍  എങ്കിലും  അതിനെ കുറിച്ച് 
നല്ല അഭിപ്രായങ്ങള്‍ പറയുന്നത്  കേള്‍ക്കാന്‍ ...
കൊതിയാകുന്നു .... .! സത്യം . .!!

15 comments:

new said...

അത് എല്ലാ പെണ്ണെഴുത്തിനും അങ്ങനുള്ള സൌഭാഗ്യം കിട്ടാറില്ല മാഷേ ...... പിന്നെ അത് കണ്ടു വിലപിച്ചിട്ട് കാര്യവുമില്ല .....ഈ ഭൂലോഗം അടക്കി വാഴുന്നവര്‍ നമ്മള്‍ ആണവര്‍ഗം അല്ലെ ... ഇതിലുടെ എങ്കിലും അവര്‍ക്ക് രണ്ടു കൈയടി കിട്ടട്ടെ

praveen mash (abiprayam.com) said...

എങ്കില്‍ നമുക്കു അവരെ പ്രോല്‍സാഹിപ്പിക്കാം .."സെ ...ഹല്ലേ ലൂയ ...!!"

Pradeep Kumar said...

എങ്ങോട്ടാണ് അമ്പെയ്യുന്നത് എന്ന് മനസിലായി. കൊള്ളേണ്ടിടത്തൊക്കെ കൊള്ളുമായിരിക്കും. കവിതയുമുണ്ട്.

കൊമ്പന്‍ said...

ഹഹഹ സത്യം പറഞ്ഞിരിക്കുന്നു പഹയാ ഇന്ജ്ജ് കൊള്ളാലോ

praveen mash (abiprayam.com) said...

പ്രദീപേട്ടാ.. നന്ദി ...!
കൊമ്പന്‍ ... അപ്പൊ ഈയും ഞമ്മടെ ആളാ...! ഞമ്മളെ കൊണ്ട് ഇതൊക്കെയല്ലേ പറ്റു ...!

Unknown said...

ഒരു ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കുകയല്ലേ നല്ല വഴി...

praveen mash (abiprayam.com) said...

നല്ല വഴി...! thanks..

saarathi said...

നല്ല കവിത.

praveen mash (abiprayam.com) said...

നന്ദി ...!

saranya said...

നല്ല കവിത...:)

Ashik vijay fan said...

kolam mashe peneshuthe......

ചെറുത്* said...

ഹ ഹ വെറൈറ്റി പോസ്റ്റുകളില്‍ കണ്ണുടക്കി എത്തിയതാണിവിടം വരെ
സെറ്റപ്പാണല്ല് :)

Unknown said...

അജീഷ് കുമാര്‍ - AJEESH KUMAR said...

ഒരു ഫേക്ക് പ്രൊഫൈല്‍ ഒരു ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കുകയല്ലേ നല്ല വഴി..

അല്ല പിന്ന!
(അമ്പുകള്‍ കൊള്ളേണ്ടിടത്ത് കൊള്ളാട്ടേ..)

Lipi Ranju said...

ഇത് കലക്കി മാഷേ :))
(ചെറുത്‌ വായാടിയുടെ പോസ്റ്റില്‍ ഇട്ട ഈ ലിങ്ക് കണ്ടു വന്നതാ ഇവിടെ )

praveen mash (abiprayam.com) said...

ചെറുതിനും ചെറിയ ലിപിക്കും അവരുടെ വലിയ മനസ്സിനും നന്ദി ....!! thanks to ajeesh , ashik n saranya...

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!