Wednesday, March 9, 2011

ഞാന്‍ റോബിന്‍സണ്‍ ക്രുസൊ...!!



കടിഞ്ഞൂല്‍ പ്രേമം തോന്നിയതെവിടെ വച്ച് ... ?
പ്രൈമറി ക്ലാസ്സിന്റെ 'ചുമരക'ത്തോ ...?
റോബിന്‍സണ്‍ ക്രുസോ തന്‍ കഥയുമായ് ക്ലാസ്സ്‌ ടീച്ചര്‍
വാചാല യായൊരു നേരത്താണോ ...?
ഏകനായിരുന്നൊരാ പാവത്തിനെക്കുറി -
ച്ചെന്തോ ഞാന്‍ സഹപാഠിയോടോതവേ,
കൈയിലെ ചോക്കുമുറി കൊണ്ടെന്റെ ദേഹത്തെ -
റിഞ്ഞിട്ടും കൊണ്ടില്ല .. അത് കൊണ്ടോ ?, അറിയില്ല ...
എന്നെ എഴുന്നേല്‍പ്പിച്ചു മറുകരയിലിരിക്കുന്ന
പെണ്‍കുട്ടി തന്‍ ചാരെയിരുത്തി ടീച്ചര്‍ ...!
കലങ്ങിയ കണ്ണുമായ് തലകുനിച്ച് ..
ആരെയും നോക്കാതെ അല്‍പനേരം ..!
അനുഗ്രഹമായ് കൂട്ടബെല്ലടിച്ചു ,
ഉള്ളില്‍ നാലുമണിപ്പൂ വിരിഞ്ഞു... !
അന്ന് ഞാനൊരു പൊന്‍കിനാവ്‌ കണ്ടു ..
സുന്ദരമായൊരു കൊച്ചുദ്വീപ്‌...!
ആ ദ്വീപില്‍ റോബിന്‍സണ്‍ ക്രുസൊയെപ്പോലെ
ഏകനായ് ഞാനേതോ മരത്തണലില്‍ ..
കല്ല്‌ കളിക്കുവാന്‍ കൂട്ടിനായെത്തുന്നു...
റെഡ് റിബണ്‍ കെട്ടിയ കൂട്ടുകാരി ...!
ക്ലാസ്സിലിരുന്നപോല്‍ ഇത്തിരി നേരമെന്‍
ചാരെയിരുന്നവള്‍ പോകയാണോ ..?
ആരോടും പറയാതെ വളകിലുക്കി ..
മെല്ലെ നടന്നവള്‍ പോകയാണോ ..?
വെളുക്കുവാന്‍ നേരത്ത് കാണുന്ന സ്വപ്നങ്ങള്‍ ..
യാഥാര്‍ത്ഥ്യമാകുമെന്നാരു ചൊല്ലി ......­ ­???

21 comments:

Pranavam Ravikumar said...

കവിത കൊള്ളാം!

praveen mash (abiprayam.com) said...

@ravi kumar .. thanks..

Yasmin NK said...

ആശംസകള്‍ .

മിന്നൂസ്... said...

വളരെ നന്നായിട്ടുണ്ട്..എവിടെയോ ചില നൊമ്പരങ്ങള്‍...അല്ലേ..?

praveen mash (abiprayam.com) said...

ആശംസകള്‍ക്ക് നന്ദി ...
പഴയകാല ഓര്‍മ്മകള്‍ .. അത്രേയുള്ളൂ ...!!

Unknown said...

super kavitha.eshtapettu.

Unknown said...

@jinsa ...thanks chechi...

chanthu said...

കുപ്പിവള പൊട്ടുമായി പൂമ്പാറ്റയെ പോലെ ഓടി നടക്കുന്ന കളികുട്ടുകാരി
കാതോര്‍ത്താല്‍ അവര്‍ പോട്ടിചിരിക്കുന്നെ കേള്‍ക്കാം.. നന്നായിട്ടുണ്ട് കവിത

praveen mash (abiprayam.com) said...

@ ചന്തു , കാതോര്‍ത്തിരുന്നാല്‍ അങ്ങനെ പലതും കേള്‍ക്കാം ... :-(

നികു കേച്ചേരി said...

സ്വപ്നത്തിലെ പ്രണയം!!!????...

praveen mash (abiprayam.com) said...

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യം ആയാല്‍ ...
ആ നിമിഷം അത് സ്വപ്നങ്ങള്‍ അല്ലാതാകുന്നു ...!!
:-)

madhavan said...
This comment has been removed by the author.
madhavan said...

nice, masshe :)

Jithu said...

:)

praveen mash (abiprayam.com) said...

@madhavan n jithu .. thank u ...:-)

Manickethaar said...

ഓര്‍മ്മകള്‍ .........

praveen mash (abiprayam.com) said...

ഓര്‍മ്മകള്‍ .... മരിക്കുമോ ..?

Sandeep.A.K said...

njan pandu velukkan neram kanda swapnam ethu vare nadanilla.. enikkum chodhikuvanullathu ethu thanne...

വെളുക്കുവാന്‍ നേരത്ത് കാണുന്ന സ്വപ്നങ്ങള്‍ ..
യാഥാര്‍ത്ഥ്യമാകുമെന്നാരു ചൊല്ലി ...... ???
nice concept and poem is gud enough... vaakukalil koode aa picture kittunnundu.. pandu enneyum varthamaanam paranjathinu penkuttikalude koottathil irutheetundu..anu naanamaayirunnu.. ennanenkilo aa situation.. sho orkaane vayya

praveen mash (abiprayam.com) said...

വാക്കുകളില്‍ ആ ചിത്രം വന്ന് എന്ന് സന്ദീപ്‌ പറഞ്ഞാല്‍ .. എനിക്ക് ... :-)

hashik said...

good one .

Anonymous said...

കുപ്പിവളകളുടെയും, കടലാസ്സുതോണികളുടെയും, പ്ലാവില തൊപ്പിയുടെയും ഒക്കെ ആ നല്ല കാലം!!!!! ഇന്ന് മനസ്സിലെ മാണിക്യകല്ലുകളായി ......ഗൃഹാതുരത ഉണര്‍ത്തുന്ന വരികള്‍

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!