
എന്റെ തലയ്ക്കു ചൂട് പിടിക്കുന്നു ...
പരീക്ഷയെ കുറിച്ച് ചൂടില്ലാത്ത ഒരു പെങ്ങള് ,
അവളുടെ വിവാഹത്തെ കുറിച്ച് ഒരു ചൂടുമില്ലാത്ത അച്ഛന് ..
അമ്മയുണ്ടാക്കിയ ചായക്കും ,
കുളിക്കാനായി കൊണ്ടുവച്ച വെള്ളത്തിനും
എന്നും ചൂടില്ലെന്ന പരാതിയുള്ള മുത്തശ്ശി ...
എന്റെ തലയ്ക്കു വീണ്ടും ചൂട് പിടിക്കുന്നു .... !
പക്ഷെ ,മുല്ലപ്പൂ ചൂടിയ മനസ്സുമായെത്തുന്ന
നിന്റെ മാറിലെ ചൂട് ..
ആ ചൂടാണെനിക്കിന്നൊരൂട് ...!!
13 comments:
നന്നായിരിക്കുന്നു.
ഇഷ്ടപ്പെട്ടു!!!
ആ ചൂട് മറ്റെല്ലാ ചൂടുകളേയും തണുപ്പിക്കും.
അഭിപ്രായങ്ങള്‍ക്ക് നന്ദി ....!!
ആ ചൂടാണ് ഈ വരികളുടെ ഊട്
വളരെ ആസ്വാദ്യകരം.
“ഉഷ്ണമുഷ് ണേന ശാന്തി”
അനില്‍ , കലാവല്ലഭന്‍... നന്ദി ....!!
mashe,nannaiyirikkunnuuuuu,waiting new .............
@satheesh ... ok... sure..!!
Nothing More...........ethra choodilum pranayam oodanu, but real life.l avalude marile choodinu viyarppu naattamanu...........
@vibin അവരുടെ വിയര്‍പ്പിന്റെ ഗന്ധവും നമുക്കിഷ്ടമാണ് ....!!!
ഹത് ശരി.അവനോന്റെ കാര്യം സലാമത്താക്കീട്ട് പെങ്ങളെ അഛന്റെ തലേല് കെട്ടിവെക്കാ അല്ലെ.ഹും. പെങ്ങളെ കെട്ടിച്ചയക്കാന്‍ ആങ്ങളക്കും ബാധ്യതയുന്റ് കേട്ടോ.
എനിക്ക് സ്വന്തമായി സഹോദരങ്ങള്‍ ഇല്ല ....എന്റെ കൂടുകാരി ... !!! ഒരു കവി ഭാവന ,,, :-)
Post a Comment