Wednesday, September 12, 2012

സ്വയംവരം .... !!


ഇന്നാണ്    നമ്മുടെ  രാജകുമാരിയുടെ  സ്വയംവരം ...
 കുമാരി  അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍
എന്‍റെയുള്ളിലും എങ്ങുമില്ലാത്ത  സന്തോഷം  ...
പക്ഷെ , ആ  കണ്ണുകള്‍ കലങ്ങിയത് കണ്ടപ്പോള്‍ ...!!
അറിയാതെ മനസ്സു ചോദിക്കുന്നു ...
എന്ത് പറ്റി നമ്മുടെ  രാജകുമാരിക്ക് .... ?

കുമാരിക്ക് എന്നും ഇഷ്ടം  ഈ പുഴകളെ സ്നേഹിക്കുന്ന , 
മലകളെ സ്നേഹിക്കുന്ന   ഒരാളെ ....
ഈ പൂക്കളെ സ്നേഹിക്കുന്ന ,
പൂമ്പാറ്റകളെ സ്നേഹിക്കുന്ന ആരോ ഒരാളെ ... !!

അന്യ രാജ്യത്തെ രാജാക്കന്മാര്‍ വന്നിരിക്കുന്നു ,
 രാജകുമാരന്മാര്‍ വന്നിരിക്കുന്നു ...
അവരില്‍ ചിലര്‍  നമ്മുടെ നാടിനെ ആക്രമിച്ചവര്‍  ...
നമ്മുടെ നാടിനെ കൊള്ളയടിച്ചവര്‍ ...!!
എന്നിട്ടും ബന്ധുക്കള്‍ പറയുന്നു ....
'കുമാരി ആ വെളുത്ത നിറമുള്ള രാജകുമാരനെ കണ്ടോ ...?
നീ  ആ കുമാരനെ തന്നെ വരിക്കുക ....
അവനാണ് കൂടുതല്‍ സമ്പന്നന്‍ ....!
അവനാണ് കൂടുതല്‍ സൈന്യമുള്ളവന്‍ ..!!
നിന്‍റെ സൗന്ദര്യം കണ്ട് ... , നിന്‍റെ പാരമ്പര്യ സ്വത്ത് കണ്ട് ...
കടല്‍ കടന്നു വന്നവനാണവന്‍ ....
നീ  ആ കുമാരനെ തന്നെ വരിക്കുക .... !!!'

പൂമാല വലിച്ചെറിഞ്ഞു രാജകുമാരി കുതറിയോടുമ്പോള്‍...
ആ  കൈപിടിച്ച്  ആ വെളുത്ത രാജകുമാരന് നല്‍കികൊണ്ട്  ...
രാജാവ് ഉറക്കെ പറയുന്നു ....
''ഞങ്ങള്‍ക്കും മാറണം .. ഞങ്ങള്‍ക്കും സമ്പന്നരാകണം....
ഇന്നാണ് നമ്മുടെ  രാജകുമാരിയുടെ  സ്വയംവരം .. !!!''

7 comments:

Arun Gandhigram said...

എമെര്‍ജിംഗ് രാജകുമാരിയുടെ ഭാവിയില്‍ എനിക്കുമുണ്ട് ആശങ്ക. എല്ലാം നന്നായി വരട്ടെ

ലംബൻ said...

എമെര്‍ജിംഗ് രാജകുമാരിയെ രക്ഷിക്കാന്‍ ആരെങ്കിലും വരുമോ, കാത്തിരുന്നുകാണാം, അല്ലെ?

ഷാജു അത്താണിക്കല്‍ said...

അല്ല നമുക്കും വേണ്ടേ ഈ സ്വയം ..........

ആമി അലവി said...

സത്യം ...കുതറിയോടാന്‍ കെല്‍പ്പില്ലാത്ത രാജകുമാരിമാര്‍ ഇന്നും സ്വയംവരരക്തസാക്ഷികള്‍...

തുമ്പി said...

എമര്‍ജിങ് കേരളയെ കവിതയാക്കിയതു മനോഹരമായി. പക്ഷേ രാജകുമാരീ..സ്വന്തം കഴിവ് പ്രകടിപ്പിക്കാത്ത പ്രജകള്‍ക്ക്, ഈ വിവാഹം ചിലപ്പോള്‍ നന്മ വരുത്തിയാലോ?...

പ്രവീണ്‍ ശേഖര്‍ said...

ഈ മാഷ്‌ ആള് കൊള്ളാമല്ലോ...സ്വയം വരം നന്നായി ട്ടോ ..ആശംസകളോടെ..

ajith said...

സ്വയംവരം നടക്കട്ടെ

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!