Saturday, June 23, 2012

ഒരു നുള്ള് ... !





" മഴ നനഞ്ഞോടിവന്നപ്പോള്‍ 
അച്ഛനെന്റെ നെറുകയിലിട്ടുതന്ന
ആ  ഒരു  നുള്ള്  രാസനാദിപൊടിയുടെ
 സ്നേഹവും കരുതലും ,
നിങ്ങളെന്റെ നെറുകയില്‍ ചാര്‍ത്തിയ 
ഈ ഒരു നുള്ള് കുങ്കുമത്തിനുണ്ടാകില്ല ...
ഒരിക്കലും ..... ! "

16 comments:

jayanEvoor said...

കൊള്ളാം.
പെൺകുട്ടികൾ പൊതുവെ ഇങ്ങനെ തന്നെ; അച്ഛന്മാരും.
ഞാൻ ഒരച്ഛനാണ്!

Ancy George said...

അച്ഛനെ(എന്റെ പപ്പയെ ) ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയാണ് ഞാനും.....

മാഷിന്റെ ഈ വരികള്‍ ഒരുപാട് ഇഷ്ട്ടായി......

ajith said...

അച്ഛനെയാണെനിക്കിഷ്ടം...

kurinji said...

ethoru makaleyum pole achane enikkum ishtam..ente nerukayil kunkumam charthan achan kandethithanna alinu ithilumadhikam karuthalundennathanenikkachanodulla kooduthalishtam........ mashe nannayirikkunn! oru makanayirunnu kondu ingane chinthichallo!!!atho achanayitto?

ഹരിപ്രിയ said...

good one.. :)

© Mubi said...

ഉപ്പാന്റെ പുന്നാര മോളാണ് ഞാന്‍.... ഓര്‍ത്തുപോയി ആ കാലം.

റിയ Raihana said...

നല്ല വരികള്‍

പി. വിജയകുമാർ said...

സത്യം സരളം.

- സോണി - said...

പെണ്‍കുട്ടിയുടെ ഹീറോ എന്നും അച്ഛന്‍ തന്നെ.

പൈമ said...

പിതാവ് ഇശ്വരന്‍ കൂടി ആണ്

ചെറുത്* said...

ങാ......അവരൊക്കെ മഴനനഞ്ഞാല്‍ രാസ്നാദി
നുമ്മ നനഞ്ഞാല് കൊടക്കമ്പി
സൊ, അടുക്കളവഴി കേറാം...അമ്മേണ്ടാവും ;)

നിസാരന്‍ .. said...

ആഴമുള്ള അര്‍ത്ഥവുമായി നാല് വരികള്‍ ..

ഷാജു അത്താണിക്കല്‍ said...

നല്ല വരികൾ
ആശംസകൾ

Mizhiyoram said...

എന്തിനു കൂടുതല്‍ വരികള്‍ എഴുതണം. ഈ നാല് വരികളില്‍ ഉണ്ടല്ലോ എല്ലാം.
ആശംസകള്‍ മാഷേ................

കമ്പ്യൂട്ടര്‍ said...

കുങ്കുമം ചാര്‍ത്താന്‍ ഒന്ന് പോയാല്‍ വേറെയും ആളുകളെ കിട്ടും.എന്നാല്‍ രാസ്നാദി പൊടി പുരട്ടുന്ന അച്ഛന്‍ ഒന്നേ ജീവിതത്തില്‍ ഉണ്ടാകൂ. അത് കൊണ്ടായിരിക്കും.

vahab said...

good one...

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!