Saturday, March 24, 2012

ടാബ് ലെറ്റ്‌ ... !





അയാളോടുള്ള അവളുടെ വാക്കുകള്‍   ഇങ്ങനെയായിരുന്നു ...

" നേരം വെളുക്കുവോളം ആ ലാപ് ടോപ്പും  കെട്ടിപ്പിടിച്ചിരുന്നാല്‍ 
മനുഷ്യാ ,  നിങ്ങളെ അച്ഛാ എന്ന് വിളിക്കാന്‍ .... !,
വേണ്ട ... എനിക്ക് ആരോടും പരിഭവം ഇല്ല ...

ഇനി  , നിങ്ങളിലൂടെ എനിക്ക് താലോലിക്കാന്‍
 ഒരു ടാബ് ലെറ്റ്  എങ്കിലും  പിറന്നിരുന്നെങ്കില്‍
 എന്ന ചെറിയൊരു മോഹം മാത്രം  ...! "

12 comments:

rema said...

മാഷേ കവിതയിലൂടെ പറഞ്ഞത് സത്യമായ കാര്യം....ഇന്നത്തെ ചെറുപ്പക്കരോട് ഉതൊക്കെ പറഞ്ഞു കൊടുക്കേണ്ടതായി വന്നിരിക്കുന്നു..അഭിനന്ദനങ്ങള്...

seema said...

എന്ത് ചെയ്യാം...കലികാലം അല്ലാതെന്താ പറയാ,
പുതുതലമുറയിലെ ദാമ്പത്യത്തെ പ്രതിനിധീകരിക്കുന്നു ..ആശംസകള്‍

Unknown said...

ഇന്നത്തെ ചിന്താവിഷയം....

അന്യ said...

ചില നേര്‍ കാഴ്ചകള്‍ !

arun madhav said...

കാലികപ്രസക്തിയുള്ള ഒരു പോസ്റ്റ്‌ മാഷേ

ആശംസകള്‍

khaadu.. said...

ഒരു ടാബ്ലെറ്റ് എങ്കിലും... ?

സോഷ്യല്‍ സൈടുകളിലും മറ്റും കുടുങ്ങി കിടക്കുന്ന ഇന്നത്തെ തലമുറയോട് ....!

സുനൈദ്‌ സി മുഹമദ് said...

പക്ഷെ ഇത് പറയാനും നമുക്ക് ഈ പ്ലാറ്റ്‌ ഫോം തന്നെ വേണ്ടി വരുന്നു .. എന്ത് വിരോധാഭാസം ല്ലേ ...??

ചിന്തനീയം !!

ക്യൂബാ പഥികന്‍ said...

മാഷിന്റെ മറ്റു കവിതകളുടെ ഒരു ആസ്വാദന സുഖം കിട്ടിയില്ല.എന്നാലും കാലികപ്രസക്തിയുള്ള ഒരു വിഷയം തന്നെയാണ് ഈ നാലു വരികളിലൂടെ പറഞ്ഞു വെച്ചത് .

ശ്രീ said...

കൊള്ളാം മാഷേ.

കാലത്തിന് ചേരുന്ന ആശയം!

ദൃശ്യ- INTIMATE STRANGER said...

ആശയം കൊള്ളാം മാഷേ...ആശംസകള്‍

Kalavallabhan said...

കണ്ണു തുറപ്പിക്കുന്ന..

kanchanakannoly said...

dabhathyam kolakayarukalayi chuttivariyukayum....kollukayumilla thinnukayumilla ...valarthukayumlla..pinne..adimayakum...enna prathinja yayi marukayum...cheyyunna chila jeevithangalil..lapum tabletum.illayirunnenkilo..kuzhappamm thanne..

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!