Sunday, May 1, 2011

മാറ്റമില്ലാത്തത് സഖാവ് പഥികന് മാത്രം ....!!



പ്രണയം വിപ്ലവം ആണെന്ന് കരുതി
എന്റെ ചാരെയിരുന്നു കവിത എഴുതിത്തുടങ്ങിയ
സഖാവ്  പഥികന്റെ കയ്യില്‍ അവര്‍
ആരുമറിയാതെ  ഒരു  ചെങ്കൊടി നല്‍കി ..!

എട്ടു മണിക്കൂര്‍ വിശ്രമം , ശേഷം ഫോണ്‍ വിളി, പിന്നെ
എട്ടു മണിക്കൂര്‍ ചാറ്റിംഗ് എന്നീ മിനിമം ആവശ്യവുമായി
അവര്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി ,
പഥികന്‍ വോട്ട് ആന്‍റ് ടോക്കില്‍ അതിഥിയായെത്തി ..!

അവനു നഷ്ടപ്പെടാന്‍ ഒന്നുമില്ല ഒരല്പം വിശ്വാസം മാത്രം ..!
എന്നാല്‍ , വിശ്വാസികള്‍ അവനെയൊരു കുഞ്ഞാടാക്കി .
അവന്‍ വളര്‍ന്നു ..., ഒടുവില്‍ ആ ദിനം വന്നെത്തി ...
സഖാവ് പഥികന്റെ  ധീരരക്തസാക്ഷി ദിനം ...!

ഇതേ ദിനത്തില്‍ പഥികന്‍ വാഴ്ത്തപ്പെട്ടവനായി
മനോരമ സെന്‍റ് പഥികനെ കുറിച്ച് മുഖപ്രസംഗമെഴുതി ,
ദീപിക സപ്ലിമെന്റിറക്കി ...എന്നാല്‍  സമരപോരാട്ടങ്ങളുടെ
പഴയ ചിത്രങ്ങള്‍ സഹിതം ദേശാഭിമാനി ഓര്‍മ്മക്കുറിപ്പെഴുതി ...
"മാറ്റമില്ലാത്തത് ....!!

23 comments:

Sandeep.A.K said...

ഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യത്തെ കണകിനു പരിഹസിക്കുന്നു ഈ കവിതയിലൂടെ.. ആശംസകള്‍..

praveen mash (abiprayam.com) said...

ആശംസകള്‍ക്ക് നന്ദി .. സന്ദീപ്‌ ..!

ക്യൂബാ പഥികന്‍ said...

അതാണ് പഥികൻ...കാലത്തിന്റെ പെരുവെള്ള പാച്ചിലിൽ പഥികന്റെ നാടും വീടും ജീവിതവും എന്തിനേറെ അവന്റെ പ്രസ്ഥാനം വരെ ഏറെ മാറിയെങ്കിലും,വിപ്ലവം തൊട്ടു തീണ്ടാതിരിക്കാൻ അവന്റെ മനസ്സ് അവൻ ഏതോ ബാങ്ക് ലോക്കെറിൽ സൂക്ഷിച്ചിരുന്നിരിക്കണം..ഇനിയും എത്രയോ പഥികന്മാർ ജനിക്കാനിരിക്കുന്നു...എത്ര പേർ കാലയവനികയിൽ മറഞ്ഞുപോയി.....അതെ പഥികൻ ഒരു കാലാഹരണപെട്ട പുണ്യവാളൻ ആയിരുന്നു...അല്ലേ മാഷേ?

praveen mash (abiprayam.com) said...

പഥികാ , ഈ കവിത എഴുതാന്‍ പ്രചോദനമായത് സുഹൃത്താണ് .
ഇവിടെ പഥികന്‍ എല്ലാവരുടെയും ഒരു പ്രതീക്ഷ യാണ് .
സഖാവ് പഥികനെ ഒരു 'പ്രതീകമായി' മാത്രം കാണുക !
ഇപ്പോഴും ആരോ ഒരാള്‍ ഉണ്ടെന്ന ഒരു തോന്നല്‍ ..!
ആ ആളെയാണ് പഥികനില്‍ ഞാന്‍ കാണുന്നത് ..!

new said...

ഇന്നത്തെ സാഹചര്യങ്ങളില്‍ ഒരു മേയ് ദിന പ്രക്ഷോഭം , നന്നായിട്ടുണ്ട് ഈ ആക്ഷേപ ഹാസ്യ കവിത

praveen mash (abiprayam.com) said...

ഒരു പരീക്ഷണം ..! നന്ദി സ്നേഹിതാ ..!

പത്രക്കാരന്‍ said...

"എട്ടു മണിക്കൂര്‍ വിശ്രമം , ശേഷം ഫോണ്‍ വിളി, പിന്നെ
എട്ടു മണിക്കൂര്‍ ചാറ്റിംഗ് "
ഇന്നിന്റെ യുവത്വത്തെ ഇത്ര സരളമായി വരച്ചു കാട്ടി!!!
അഭിനന്ദനങ്ങള്‍ . . .

praveen mash (abiprayam.com) said...

പത്രക്കാരാ ...നന്ദി ..!!

Unknown said...

കൊള്ളാം...

praveen mash (abiprayam.com) said...

thank you ajeesh kumar

പടാര്‍ബ്ലോഗ്‌, റിജോ said...

നന്നായിരിക്കുന്നു കൊടകര മാഷേ...

കൊമ്പന്‍ said...

കാലിക പ്രസക്തമായ പരിഹാസം കൊള്ളം

Pradeep Kumar said...

ഇന്നിന്റെ യാതാര്‍ത്ഥ്യം, താങ്കള്‍ നന്നായി എഴുതി.

praveen mash (abiprayam.com) said...

നന്ദി ..rijo, komban n pradeep kumar

Jefu Jailaf said...

ഭാവുകങ്ങൾ..രസകരം ഈ പൊസ്റ്റ്..

praveen mash (abiprayam.com) said...

നന്ദി

K.P.Sukumaran said...

ആശംസകള്‍ പ്രവീണ്‍ ...

praveen mash (abiprayam.com) said...

thank u...!

Marykkutty said...

Sathyangal Iniyum Vilichu parayoo ....

റാണിപ്രിയ said...

ആശംസകള്‍ .....
എഴുത്ത് തുടരൂ

praveen mash (abiprayam.com) said...

തീര്‍ച്ചയായും ശ്രമിക്കും ...!!!

Unknown said...

ഇഈയിടെയായി കമ്പ്യൂട്ടറിനു മുന്‍പില്‍ ജീവിതം തളച്ചിടുന്നുണ്ടോ എന്ന് സംശയം

praveen mash (abiprayam.com) said...

the same doubt is for all dear manoj..!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!