Thursday, April 14, 2011

മാപ്പ് ചോദിക്കില്ല ...!ഒരു കൊച്ചു ഉരുളിയും എടുത്തു കൊണ്ട്
കണ്ണന്റെ വിഗ്രഹവും ചുമന്ന്..
കൂട്ടുകാരോരോന്നിച്ചു  പാതിരാ നേരത്ത്
മാങ്ങ പറിച്ചും കളി പറഞ്ഞും ....
പിന്നെ  ...ഓരോരോ വീടിന്റെ  മുറ്റത്ത്   ചെന്നിട്ട്‌ ..
ചില്ലി  പടക്കത്താല്‍  ഞെട്ടിയുണര്ത്തിയിട്ട്‌ ..
മാവിന്റെ ചോട്ടില്‍ ഒളിച്ചിരിരുന്നു ...,  .
കണി കാണാന്‍ വരുന്നത് കാത്തിരുന്നു.....
കണ്ണ് തിരുമ്മി ഉണര്‍ന്നു വരുന്നൊരു
സുന്ദരി പെണ്ണിനെ നോക്കി നിന്നു....!

വാതില്‍ അടച്ചിട്ട് ,വെളിച്ചം അണച്ചിട്ട്‌
എല്ലാരും പോയെന്ന് ഉറപ്പു വരുത്തീട്ട്
വീണ്ടും ആ മുറ്റത്തെ  ഉരുളി എടുത്തിട്ട്
തലയില്‍ ചുമന്നിട്ട്, മെല്ലെ നടന്നിട്ട് ..
പത്തു രൂപ നോട്ടിട്ടോന്ന്  നോക്കീട്ട്...
........, ..........................
എന്തെല്ലാം .. ! എണ്ണി തിട്ടപ്പെടുത്തിയ
ഒരു വിഷു ക്കാലം ഓര്‍മകളില്‍ ...!

എങ്കിലും , ഇന്നൊരു സംശയം ബാക്കി ..
കണ്ണന്റെ വിഗ്രഹം കാണിച്ചു വാങ്ങിയ
ആ  പങ്ക് എന്തിന് ഞാന്‍ എടുത്തു ..?
വിഷു റിലീസ്‌ സിനിമക്കും  ക്രിക്കറ്റ്‌ ബാറ്റിനും
ആ പണം എന്തിന് ചെലവഴിച്ചു ...!

17 comments:

അജി ഉണ്ണി said...

മാഷെ ഇതു സംഭവം തകര്‍ത്തു മനസില്‍ ഏവിടെയോ ഒളിഞ്ഞു കിടക്കുന്ന പഴയ ഓര്‍മകളുടെ ഒരു പുനരാവിഷ്കാരം വളരെയധികം നന്നായിട്ടുണ്ട്......

praveen m.kumar said...

എന്റെയും നിന്റെയും ഒക്കെ മനസ്സിലുള്ള ഒരായിരം ആഘോഷങ്ങള്‍ ...!!

Anoop Pattat said...

മാഷെ അപാരം.. ഇത്ര നല്ല ഒരു വിഷു കൈ നീട്ടം തന്നതിന് ഒരു പാട് നന്ദി

praveen m.kumar said...

നന്ദി .. നല്ല ആ വാക്കുകള്‍ക്കും ...!

Sandeep.A.K said...

നല്ലൊരു ഓര്‍മ്മ ചിത്രം നമുക്ക് മുന്നില്‍ വരക്കുന്നു ഈ കവിത.. എല്ലാവര്‍ക്കും ഉണ്ടാകാം ഇങ്ങനെയൊരു വിഷുകാലസ്മരണ.. എനിക്കും ഉണ്ട്.. അതിനാല്‍ ഹൃദ്യം ഈ അനുഭവം.. പിന്നെ വരികള്‍ കീറി മുറിച്ചപ്പോള്‍ കിട്ടിയത്.. പത്തു രൂപ തുട്ട് എന്നാ പ്രയോഗം.. മാഷിന്‍റെ ആ കൗമാരകാലത്ത് പത്തു രൂപ തുട്ട് ഇറങ്ങിയിട്ടില്ലലോ അല്ലെ.. എങ്കിലും ആ വരികള്‍ കൊണ്ട് ആശയം വ്യക്തമാവുന്നുണ്ട്.. എങ്കിലും അല്പം സൂക്ഷിക്കാമായിരുന്നു ആ പ്രയോഗം.. ഗത കാല സ്മരണകള്‍ നമ്മുടെ എഴുത്തില്‍ കൊണ്ട് വരുമ്പോള്‍ എങ്ങനെ ചില പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.. എന്തായാലും മാഷിനു എന്‍റെ വിഷു ആശംസകള്‍.. :)

praveen m.kumar said...

പത്തു രൂപ നോട്ടിട്ടോ എന്ന് " തിരുത്തി വായിക്കാന്‍ അപേക്ഷ ...!!!

Jijo V.G said...

Ha haaa..Kollam

praveen m.kumar said...

thanks dear jijo bhaai..!

Dileep Kumar said...

Waaooww... Good one... Happy Vishu Mashe... :)

praveen m.kumar said...

thank u dear dileep

അനുരാഗ് said...

മാഷേ post a comment എന്ന ഭാഗം കാണാന്‍ പറ്റുന്നില്ല,കവിത വളരെ നന്നായി

praveen m.kumar said...

thank u anurag, "post a comment" option is there..when we place our mousekey there..it will come..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിതയുടെ ശൈലിയും പ്രമേയവും ചൊല്ലും ഒക്കെ നന്നായി.
വിഷു ആശംസകള്‍.

pradeep said...

maashe, kavitha nannayi.marannupoyennu karuthiyirunna kuttikkalathe orupaadu nalla ormakal thirike kitti e kavitha vayichappol.............thanks........vish u a happy vishu.

praveen m.kumar said...

muhammed and pradeep.. thank u for ur good words...happy vishu

manikuttan edakkatt said...

മാഷെ എന്താ പറയാ .. വാക്കുകള്‍ ഇല്ലാ .. പഴയ ആ ഓര്‍മ്മകള്‍ അതെല്ലാം ഇങ്ങെത്തി നില്ക്കാ .....ഞാനും പണ്ടു കൂട്ടുകാരോടൊത്തു വിഷുക്കണിയും കൊണ്ട് നടന്നിട്ടുണ്ട് .... അന്നത്തെ ആ ഓര്‍മ്മകള്‍ എല്ലാം വന്നപ്പോള്‍ ആ കൂട്ടുകാരെ ഒക്കെ നിരത്തി വിളിക്കാ ഞാന്‍ ഇപ്പൊ .... രാത്രി കണിയും ഒരുക്കി ഇരിക്കും പുലര്‍ച്ചെ ആവാന്‍ ...എന്നിട്ട് അതെല്ലാം എടുത്തു വീടുകള്‍ തോറും .. ഹോ .എന്താ അയ്യോ പറയാന്‍ ........മാഷിന് ഒരുപാടു നന്ദി .......ഒരുദിവസം മറക്കാന്‍ പറ്റാത്ത ഒരനുഭവം ഉണ്ടായിട്ടുണ്ട് .. രാവിലെ തന്നെ അതിനു പുളിച്ച തെറി ആണ് കേട്ടതും ... പക്ഷെ ആ വര്ഷം ഞാന്‍ ഗള്‍ഫില്‍ എത്തി ഹഹഹ ....ഒന്നുംമല്ല ഞങ്ങള്‍ക്ക് എതിര്‍ടീം വന്നു അവര്‍ കണി ഒരുക്കി ഇരിക്കയിരുന്നു അവരെ ഒന്ന് പറ്റിക്കാന്‍ ആയി . ഞങ്ങള്‍ നാലുപേര്‍ ആണ് കൂട്ട് അന്ന് .. ഞങ്ങള്‍ അവര്‍ ഒരുക്കി വെച്ചിരുന്ന ആ വീടിന്റെ ഉമ്മറത്ത്‌ ആയിരുന്നു അവിടെ പോയി അതില്‍ നിന്നും പഴവും വെള്ളരിയും എല്ലാം അടിച്ചുമാറ്റി .... അവസാനം അവര്‍ക്ക് മനസ്സിലായി എന്ന് തോന്നുന്നു .. അവരുടെ അമ്മമാര്‍ പിന്നെ അവര്‍ എല്ലാം വന്നു രാവിലെ തന്നെ തെറി അഭിഷേകം ആയിരുന്നു .,,,,,, ഹഹഹ ഞങ്ങള്‍ ദെ ഇപ്പോഴും പറഞ്ഞു ആ കഥ ....

ജോമോന്‍ said...

മാഷെ സംഭവം പൊളിചൂട്ടാ ഗെടീ....

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!