Wednesday, August 25, 2010

ഓണ പൊട്ടന്‍ ...!



പൂക്കളെ , നിങ്ങളെ ഇഷ്ടമല്ലാഞ്ഞല്ല,
പൂക്കളം തീര്‍ക്കുവാന്‍ മോഹമില്ലാഞ്ഞല്ല ..
രാവിലെ ഇട്ടൊരു പൂക്കളം സന്ധ്യയില്‍
വാടുമെ ന്നോര്‍ത്തത്‌ കൊണ്ടാണോ , അറിയില്ല !
ആയിരം മുറ്റത്ത്‌ കണ്ണീര്‍ ഒഴുകുമ്പോള്‍ ..
എന്നുടെ ഉമ്മറത്തെന്തിനീ  പൂക്കളം !!

പിച്ചയും മുല്ലയും പൂത്ത വഴികളില്‍
പിച്ച വെച്ച് നടന്നൊരാ നാളിലും
പൂക്കള്‍ പൂമ്പാറ്റ ക്കുള്ള തെന്നറിഞ്ഞു ഞാന്‍
ഒരു തെച്ചി പ്പൂ പോലും നുള്ളിയിരുന്നില്ല ..!

ഊഞ്ഞാല് കെട്ടുവാന്‍ നാട്ടിയ കയറഴി -
ച്ചോര്‍മ്മതന്‍ പോസ്റ്റുമോര്‍ട്ടം നടത്തുമ്പോള്‍
ഒരു പൂവ് കൊണ്ടതിന്‍ കാല്ക്കലായ് വെച്ചപ്പോള്‍
നിലവിളി പോലൊരു പൂവിളി കേട്ടുവോ ?

ആര്‍പ്പുവിളികളാല്‍ ആടിത്തിമിര്‍ക്കുന്ന
"തിരോണം വന്നെന്ന" പാട്ടുമായെത്തുന്ന
കുമ്മാട്ടി ക്കൂട്ടത്തിന്‍ ചാരെയായി നില്‍ക്കുന്നു
ഇന്നും വെറുമൊരു ഓണ പ്പൊട്ടനായി .. കാലം !!

3 comments:

Sethu said...

ഒരു പൂവ് കൊണ്ടതിന്‍ കാല്ക്കലായ് വെച്ചപ്പോള്‍
-------------,
Oru Poovu polu nulliyittilla ennu paranjeettu !!, Pinne ee poovu evide ninnu kitti.

Njanum pookal parikkukayo pookkalam idan ulsahikkukayo cheytheettilla, pakshe athu Praveeninu thonniya pole thonniyathu kondayirunnilla, mudinja madiyayirunnu.

praveen mash (abiprayam.com) said...

നുള്ളാതെയും വേദനിപ്പിക്കതെയും പൂ ലഭിക്കും ...!
ചുംബന പൂക്കളും നൊമ്പരത്തി പൂക്കളും അങ്ങനെ പല പൂക്കളും ...!!!
കവിത മുഴുവന്‍ ശ്രദ്ധിച്ചു വായിച്ചതിനു നന്ദി .. സേതു ..!!

ഷാജു അത്താണിക്കല്‍ said...

കാലത്തിന്റെ കോലകേടിനെ നോക്കി നാം ശെരികും ചിന്തിച്ചാല്‍ താങ്കള്‍ പറഞ്ഞപോലെ ഇന്ന് ഓണം അഘോഷിക്കാന്‍ നമുക്ക് അവകാശമില്ലാ
എങ്കിലും ഞാന്‍ നേരുന്നു ഒരു ഓണാശംസകല്‍

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!