ചില ചിതറിയ ചിന്തകള്‍ .. ! ചിതലരിച്ച ഓര്‍മ്മകള്‍ .. ! ചിലപ്പോള്‍ ഇവ കവിതകള്‍ ആണെന്ന് തോന്നാം .....
Saturday, June 23, 2012
Sunday, May 20, 2012
Saturday, March 24, 2012
ടാബ് ലെറ്റ് ... !
അയാളോടുള്ള അവളുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ...
" നേരം വെളുക്കുവോളം ആ ലാപ് ടോപ്പും കെട്ടിപ്പിടിച്ചിരുന്നാല്‍
മനുഷ്യാ , നിങ്ങളെ അച്ഛാ എന്ന് വിളിക്കാന്‍ .... !,
വേണ്ട ... എനിക്ക് ആരോടും പരിഭവം ഇല്ല ...
ഇനി , നിങ്ങളിലൂടെ എനിക്ക് താലോലിക്കാന്‍
ഒരു ടാബ് ലെറ്റ് എങ്കിലും പിറന്നിരുന്നെങ്കില്‍
എന്ന ചെറിയൊരു മോഹം മാത്രം ...! "
Thursday, March 8, 2012
ഇതാണ് സ്നേഹിതേ കാലം ....!
അന്നൊരു നുള്ള് കുങ്കുമം നെറുകയില്‍
ചാര്‍ത്താന്‍ ഒരു പിടി മോഹം ... !
ഒടുവില്‍ നിറമില്ലാതൊഴുകിയ കണ്ണീരിനെ
മാച്ചു കളഞ്ഞതും കാലം .. !
ഇതാണ് സ്നേഹിതേ കാലം ....!
ഇന്നതേ വിരലുകള്‍ നിന്‍ കവിളിലൊരുപിടി
കുങ്കുമം പുരട്ടുന്ന നേരം ...
അറിയുന്നു പ്രിയ സഖീ അന്ന് ഞാന്‍ നല്‍കിയ
സ്വപ്ന വര്‍ണ്ണങ്ങളല്ലയിതൊന്നും.
ഇതാണ് സ്നേഹിതേ ഹോളി .. !
ഇതാണ് സ്നേഹിതേ കാലം ... !
Wednesday, February 15, 2012
മുറിവ് ....!
നൂറു ശതമാനം 'സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ' ആണ് പോലും ... !
വെട്ടിത്തിളങ്ങിയ കാലത്ത് ഒരു ഹൃദയത്തെ മുറിവേല്‍പ്പിച്ച ഓര്‍മ്മകളുമായി
ഇന്നിതാ നിറം മങ്ങി , മൂര്‍ച്ച കുറഞ്ഞ്
ഒരു നഖം പോലും മുറിക്കുവാനാകാതെ
അലസമായി ഇങ്ങനെ കിടക്കുമ്പോള്‍ .. അറിയുന്നു ...
ആ ' നൂറിലെ ഒന്ന് ' പണ്ടേ മാഞ്ഞു പോയിരുന്നുവെന്ന്...!
എന്നിട്ടും പറയുന്നു 'സ്റ്റെയിന്‍ ലെസ്സ് സ്റ്റീല്‍ ' ആണെന്ന് ...
'സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ' .... !!....
Tuesday, February 7, 2012
വെള്ളിയഴകുള്ള മുല്ല ... !
വെണ്മേഘ നിറമുള്ള പെണ്ണേ ...
നിന്നെ കാത്ത് കാത്ത് ഞാന്‍ നിന്നു ....
വെണ്‍ ത്തൂവല്‍ അഴകുള്ള പൊന്നേ ..
നിന്നെ തേടി തേടി ഞാന്‍ വന്നു ...!
തേന്‍ നുകരണ വണ്ടായ് നീ എന്നുള്ളില്‍ വന്നതാണോ ..
തിരയിളകും കടലായി നീ എന്‍ നെഞ്ചില്‍ കൂട്ടിനോ ...?
പൂക്കാലം പൂ ചൂടും ഇന്നെന്നില്‍ നീ അല്ലേ ..
നിന്‍ കണ്ണില്‍ കൂട്ടാകും ഈ കാര്‍മേഘം മെല്ലെ !
ഈ കുഞ്ഞു കുഞ്ഞു ചിരിയോടെ ..
നീ മെല്ലെ അരികിലായ് പോരു ...
ഈ കാറ്റ് മൂളും അഴകോടെ
നീ പാടിയെത്തുമോ ചാരെ ..
തിരി നാളം തെളിയുന്നീ സ്വപ്‌നങ്ങള്‍ കണ്ടതാണോ ...
മലരിതളായ് കൊഴിയുന്നീ വിരഹം നിന്‍ പാട്ടിനോ ..
പൊന്നാമ്പല്‍ പൂചൂടുംന്നീ രാവിന്‍ സുഗന്ധം
പൂന്തോപ്പില്‍ വന്നെത്തും നിന്‍ പാലപ്പൂ ഗന്ധം ...!
ഈ കുഞ്ഞു തെന്നലായ് മെല്ലെ ...
നീ ചാരെയെത്തുന്നതല്ലേ ..?
എന്‍ വെള്ളിയഴകുള്ള മുല്ലേ ...
ഈ വെള്ളി രാവില്‍ വരില്ലേ ...?
മണിയറയില്‍ മധുവൂറും മധുരങ്ങള്‍ തന്നതാണോ ..
തിരുമണമായ് .... , ഇനിയെന്നും സഖിയായ് നീ കൂട്ടിനോ ..!!
വെണ്മേഘ നിറമുള്ള പെണ്ണേ ...
നിന്നെ കാത്ത് കാത്ത് ഞാന്‍ നിന്നു ....
വെണ്‍ ത്തൂവല്‍ അഴകുള്ള പൊന്നേ ..
നിന്നെ തേടി തേടി ഞാന്‍ വന്നു ...!
( മനീഷിന്റെ ഈണത്തില്‍ ഞാന്‍ എഴുതിയ ഗാനം .. ആലാപനം : ഫ്രാങ്കോ )
Sunday, December 18, 2011
വാടാമലരുകള്‍ ...!!
തെരുവോരത്തും വാടാമലരുകള്‍
സേവന പാതകളില്‍ ...
പെരുമഴയത്തും കാണാം പുലരികള്‍
ജീവിത യാത്രകളില്‍ .....!!!
പെരുമഴയത്തും കാണാം പുലരികള്‍
ജീവിത യാത്രകളില്‍ .....!!!
ഉണരാം ... ഉയരാം .... മനസ്സുകളേ ...
ഒന്നായ് അണി ചേരാം ...
നാടിന്‍ മാറില്‍ ചാര്‍ത്താനായ്
കോര്‍ക്കാം കുസുമങ്ങള്‍ ....!!
സ്വാതന്ത്ര്യത്തിന്‍ പറവകളായ്
വാനോളം ഉയരാം...
നെഞ്ചില്‍ നിറയും ജ്വാലയുമായ് ...
സൂര്യനെ വരവേല്‍ക്കാം ....
ഒഴുക്കിനെതിരെ തുഴഞ്ഞു നീങ്ങാന്‍ ...
കരുത്തു നല്‍കിയ പൂര്‍വികരെ ,
സ്വാതന്ത്ര്യത്തിന്‍ പൊന്‍ പുലരിക്കായ് ...
ജീവന്‍ നല്‍കിയ സോദരരേ ....
സ്വപ്നം കൊണ്ടൊരു സ്വര്‍ഗ്ഗം പണിയും ..
നവഭാരതത്തിന്‍ ശില്പികളേ ....
മരുഭൂമികളില്‍ പനിനീര്‍മഴയായ് ...
അറിവുകള്‍ പകരും ഗുരുക്കളേ ....
we salute ... we salute ...
സ്വാതന്ത്ര്യത്തിന്‍ പൊന്‍ പുലരിക്കായ് ...
ജീവന്‍ നല്‍കിയ സോദരരേ ....
സ്വപ്നം കൊണ്ടൊരു സ്വര്‍ഗ്ഗം പണിയും ..
നവഭാരതത്തിന്‍ ശില്പികളേ ....
മരുഭൂമികളില്‍ പനിനീര്‍മഴയായ് ...
അറിവുകള്‍ പകരും ഗുരുക്കളേ ....
we salute ... we salute ...
ഉണരാം ... ഉയരാം .... മനസ്സുകളേ ...
ഒന്നിച്ചണി ചേരാം ....
ഒന്നിച്ചണി ചേരാം ....
നാടിന്‍ മാറില്‍ ചാര്‍ത്തീടാന്‍
കോര്‍ക്കാം കുസുമങ്ങള്‍ ....!!
(വൊക്കേഷണല്‍ ഹയ്യര്‍സെക്കന്ററിസ്കൂള്‍ , നാഷണല്‍ സര്‍വീസ് സ്ക്കീം തൊഴില്‍ നൈപുണി യജ്ഞം-2020 ന്റെ തീംസോംങ്ങ് . മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ .അബ്ദുള്‍ കലാമിന് നല്‍കി കേന്ദ്ര മന്ത്രി കെ.വി.തോമസ് പ്രകാശനം നിര്‍വഹിച്ച ദീപക് മാഷിന്റെ ഈണത്തില്‍ ഞാന്‍ എഴുതിയ ഗാനത്തിന്റെ വരികള്‍ ആലാപനം : അനില്‍ റാം)
Subscribe to:
Posts (Atom)




