ചില ചിതറിയ ചിന്തകള്‍ .. ! ചിതലരിച്ച ഓര്‍മ്മകള്‍ .. ! ചിലപ്പോള്‍ ഇവ കവിതകള്‍ ആണെന്ന് തോന്നാം .....
Thursday, February 21, 2013
Monday, December 24, 2012
Monday, November 19, 2012
കണ്ണീരിന്‍റെ നിറം .... !
ഗാസയിലെ ഏതോ ഒരു തെരുവില്‍
വിതുമ്പി കരയുന്ന ഒരച്ഛന്‍റെ
വിറയ്ക്കുന്ന കൈകളില്‍ കിടക്കുന്ന ആ കുട്ടി ,
എന്‍റെ മകളെ പോലെയിരിക്കുന്നു .... !!
ആ കുഞ്ഞുടുപ്പ് ... അതേ ചിതറിയ കുറുനിരകള്‍ ....
അവള്‍ ഉറങ്ങുകയാണ് ....
ഈ ലോകത്തിലെ മാതാപിതാക്കളുടെ കണ്ണീരിന്
ഈ സമൂഹം പ്രത്യേകിച്ച് ഒരു നിറവും കല്‍പിച്ചുകൊടുത്തിട്ടില്ലെത്രേ ..... !!!
Monday, November 12, 2012
Wednesday, September 12, 2012
സ്വയംവരം .... !!
ഇന്നാണ് നമ്മുടെ രാജകുമാരിയുടെ സ്വയംവരം ...
കുമാരി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍
എന്‍റെയുള്ളിലും എങ്ങുമില്ലാത്ത സന്തോഷം ...
പക്ഷെ , ആ കണ്ണുകള്‍ കലങ്ങിയത് കണ്ടപ്പോള്‍ ...!!
അറിയാതെ മനസ്സു ചോദിക്കുന്നു ...
എന്ത് പറ്റി നമ്മുടെ രാജകുമാരിക്ക് .... ?
കുമാരിക്ക് എന്നും ഇഷ്ടം ഈ പുഴകളെ സ്നേഹിക്കുന്ന ,
മലകളെ സ്നേഹിക്കുന്ന ഒരാളെ ....
ഈ പൂക്കളെ സ്നേഹിക്കുന്ന ,
പൂമ്പാറ്റകളെ സ്നേഹിക്കുന്ന ആരോ ഒരാളെ ... !!
അന്യ രാജ്യത്തെ രാജാക്കന്മാര്‍ വന്നിരിക്കുന്നു ,
രാജകുമാരന്മാര്‍ വന്നിരിക്കുന്നു ...
അവരില്‍ ചിലര്‍ നമ്മുടെ നാടിനെ ആക്രമിച്ചവര്‍ ...
നമ്മുടെ നാടിനെ കൊള്ളയടിച്ചവര്‍ ...!!
എന്നിട്ടും ബന്ധുക്കള്‍ പറയുന്നു ....
'കുമാരി ആ വെളുത്ത നിറമുള്ള രാജകുമാരനെ കണ്ടോ ...?
നീ ആ കുമാരനെ തന്നെ വരിക്കുക ....
അവനാണ് കൂടുതല്‍ സമ്പന്നന്‍ ....!
അവനാണ് കൂടുതല്‍ സൈന്യമുള്ളവന്‍ ..!!
നിന്‍റെ സൗന്ദര്യം കണ്ട് ... , നിന്‍റെ പാരമ്പര്യ സ്വത്ത് കണ്ട് ...
കടല്‍ കടന്നു വന്നവനാണവന്‍ ....
നീ ആ കുമാരനെ തന്നെ വരിക്കുക .... !!!'
പൂമാല വലിച്ചെറിഞ്ഞു രാജകുമാരി കുതറിയോടുമ്പോള്‍...
ആ കൈപിടിച്ച് ആ വെളുത്ത രാജകുമാരന് നല്‍കികൊണ്ട് ...
രാജാവ് ഉറക്കെ പറയുന്നു ....
''ഞങ്ങള്‍ക്കും മാറണം .. ഞങ്ങള്‍ക്കും സമ്പന്നരാകണം....
ഇന്നാണ് നമ്മുടെ രാജകുമാരിയുടെ സ്വയംവരം .. !!!''
Saturday, June 23, 2012
Sunday, May 20, 2012
Subscribe to:
Posts (Atom)




