Saturday, October 29, 2011

പ്രണയത്തിന്റെ പ്രത്യയശാസ്ത്രം ...!!


ഇത് നിന്റെ പ്രിയ സഖാവിന്റെ അപേക്ഷ ,
സഖീ നീ എന്നോട് പൊറുക്കുക ...!!
അങ്ങകലെ എങ്ങോ ഉള്ള ...
ഒരു  ചുവന്ന ചക്രവാളം മാത്രം സ്വപ്നം കാണുന്ന
നിന്റെ ഈ സഖാവിനോട് പൊറുക്കുക ..
നിനക്ക് ഞാന്‍ സമ്മാനിക്കുമായിരുന്ന
ആ ചുവന്നവളകളുടെ ഓര്‍മ്മകള്‍ നീ മറക്കുക ..
ജീവിതത്തിലെ ഏക സ്വകാര്യ സ്വപ്നം
ആ കുപ്പിവളകള്‍പോല്‍ പൊട്ടിച്ചിതറിയപ്പോള്‍ 
അറിയാതെ ചിന്നിയ ചോരയുടെ നിറം നിന്‍ നെഞ്ചിലേറ്റി
ആ കറ നീ മറക്കുക ... !
സഖീ നീ പൊറുക്കുക , ഈ ഏകാന്ത പഥികനോട് .. !!
ഇന്നും ചുവക്കാതെ താഴ്ന്നിറങ്ങി പോയ
ആ സൂര്യനെ നോക്കി നില്‍ക്കുമ്പോള്‍ ,
സഖീ നീ അറിയുക ,
ആ നിഴല്‍ എന്റെ ജീവിതത്തിന്റെ നിഴലല്ലെന്ന് ...
ആ നിഴല്‍ നിന്റെതല്ലെന്ന് ....!
നിന്നെയാണെനിക്ക്   നേടേണ്ടിയിരുന്നതെങ്കില്‍ ,
കാലഘടികാരത്തിന്റെ  തുരുമ്പിച്ച സൂചികള്‍
ഒരല്പം കൂടി സമയം എനിക്ക് തരുമായിരുന്നു ..!!!

14 comments:

Anonymous said...

പാഴായിപ്പോയ ഒരു ചുവന്ന സ്വപ്നം ... അന്ന് കണ്ടതെല്ലാം ചുവപ്പായിരുന്നു ഇന്ന് കാലം മാറി ചുവപ്പിന്റെ സൂചി തുരുബിച്ചിരിക്കുന്നു... നഷ്ടപ്പെട്ടത് സഖിയെ നേടിയതോ ??????

Comrade_Prabin said...

നിന്നെയാണെനിക്ക് നേടേണ്ടിയിരുന്നതെങ്കില്‍ ,
കാലഘടികാരത്തിന്റെ തുരുമ്പിച്ച സൂചികള്‍
ഒരല്പം കൂടി സമയം എനിക്ക് തരുമായിരുന്നു ..!!!

ഈ വരികള്‍ ഞാന്‍ കടമെടുക്കുന്നു മാഷെ....royelty ചോദിച്ചു ഈ പാവത്തെ കുടുക്കലെ....

സുരാജ് നടരാജന്‍ said...

അടിപൊളി.....

ക്യൂബാ പഥികന്‍ said...

ഏതൊരു വിപ്ലവകാരിയെയും പ്രണയാതുരനാക്കുന്ന വരികള്‍..ആശംസകള്‍

Jefu Jailaf said...

വിപ്ളവാഭിവാദ്യങ്ങൾ..നല്ല വരികൾ മാഷേ..

Akbar said...

ആശംസകള്‍.

സ്വന്തം സുഹൃത്ത് said...

ഗംഭീരം മാഷേ , ജീവന്‍ തുടിക്കുന്ന വരികള്‍!

ഷാജി പരപ്പനാടൻ said...

ചുവന്ന സ്വപ്നങ്ങള്‍ക്ക് ചിറകായ് മാവോ സേതുങ്ങിന്റെ വരികളുണ്ടാവും....മാര്‍ക്സിന്റെ ചിന്തകളും ഉണ്ടാകും (കാല ഘടികാര സൂചികള്‍ എത്ര തുരുമ്പിച്ചാലും )

deepa said...
This comment has been removed by the author.
പൊട്ടന്‍ said...

നിന്നെയാണെനിക്ക് നേടേണ്ടിയിരുന്നതെങ്കില്‍ ,
കാലഘടികാരത്തിന്റെ തുരുമ്പിച്ച സൂചികള്‍
ഒരല്പം കൂടി സമയം എനിക്ക് തരുമായിരുന്നു ..!!!

ഇങ്ങനെ ഉള്ള വരികള് തേടി നടക്കുകയാ. വരികളിലെ സൂചിക്ക് ഒരിക്കലും തുരുംപെടുക്കാന്‍ ആകില്ല

kanchanakannoly said...

നന്നായിട്ടുണ്ട്.സുര്യന്‍ പടിഞ്ഞആരു ചആയ്ഞ്ഞു നിഴലുകള്‍ക്ക് നീളം വക്ക്യുവാന്‍ തുടങ്ങുമ്പോള്‍..ഒരുപാടു നസ്ഴടപെടലുകള്‍ ഒര്മയിലെതുന്നു...ഓര്‍ക്കാന്‍ ഇഷ്ടം പോലെ സമയവും പണിയുവാന്‍ സമയമില്ലതെയും വരുന്ന ഒരുകാലം....അപ്പോള്‍ ഓര്‍ത്തുപോകും..എന്തെ നിനചിരികാതെ ജീവിതം വിരലുകല്കുല്ലിലൂദെ ജലം പോലെ ഉര്‍ന്നു പൊയീ.

അറിയാതെ...കാലം എന്തെ ഇത്രയും പെട്ടെന്ന് പാഞ്ഞു പൊയീ;;; അസ്തമാന്തോളം എത്തിയ്പോയത് മനസ്സരിഞ്ഞില്ല..വഴിപിരിഞ്ഞു പോയ സഖി..നീ,ഏതു നല്കവലയില്ലെന്കിലും കൂടി ചേരുമോ...
ഹൃദയം തൊട്ടറിഞ്ഞ കവിത..നന്നായി...

ബാദുഷ said...
This comment has been removed by the author.
ബാദുഷ said...

കൊള്ളാം മാഷേ നാന്നായിട്ടുണ്ട്

Rocker said...

മാഷേ കലക്കി....

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!