Thursday, October 13, 2011

കവര്‍ന്നെടുക്കുമ്പോള്‍ ....!



സര്‍വതും കവര്‍ന്നെടുക്കുമ്പോള്‍ ...
ഞാനെഴുതിയ എന്റെ സ്നേഹവാക്കുകള്‍ ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

ഒരിക്കല്‍ ഒരു പ്രണയഗാനം
എന്റെ ചെവിയില്‍ മൂളിയതിനു  പകരമായി ,
അവള്‍ക്കു നല്‍കാന്‍  ഞാന്‍ സൂക്ഷിച്ചു വയ്ക്കുന്ന
ആ സ്നേഹവാക്കുകള്‍ മാത്രം ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

അതിനു ചിലപ്പോള്‍ ഒരു കവിതയുടെ സൗന്ദര്യമുണ്ടാകും ,
ഒരു വിരഹഗാനത്തിന്റെ  താളമുണ്ടാകും ...
ഒരു നഷ്ടസ്വപ്നത്തിന്റെ വേദനയുണ്ടാകും ...
അതുമല്ലെങ്കില്‍
രണ്ട് തുള്ളി കണ്ണീരിന്റെ ഉപ്പുരസമുണ്ടാകും ..
അതേയുള്ളൂ സ്വന്തമായി .. !
അതുകൊണ്ട്  ദയവായി ആ സ്നേഹവാക്കുകള്‍ എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

അതും കൂടി കവര്‍ന്നെടുത്താല്‍ ....

13 comments:

അഭിഷേക് said...

സ്നേഹ വാക്കുകള്‍ സുലഭമല്ലേ...പക്ഷെ ആത്മാര്‍ഥമായ സ്നേഹം അതില്ല
നന്നായി ആശംസകള്‍

പൈമ said...

കവിത ഇഷ്ടായി ...സിമ്പിള്‍ ആയ വാക്കുകള്‍ കൊണ്ട് ശക്തമായ കവിത ..അതിനു നല്ല ആര്തവും
ഭാവുകങ്ങള്‍ പ്രവീണ്‍ മാഷേ

Mohammed Kutty.N said...

പ്രണയ നൊമ്പരം....

പദസ്വനം said...

ആ സ്നേഹവാക്കുകള്‍ എന്തിനാ ?
ഇനിയോരാള്‍ക്ക് കൂടി കൊടുക്കാനാ?? :sneaky:

പടാര്‍ബ്ലോഗ്‌, റിജോ said...

മാഷേ എല്ലായിറ്റത്തും തസ്ക്കരൻമ്മാരാ...
പ്രണയം കക്കാനാണെങ്കിൽ ആളുകളിങ്ങനെ ക്യൂവും... നമ്മളൊക്കെ എന്നാ ചെയ്യും?!

ഒരു കുഞ്ഞുമയിൽപീലി said...

nannayi ellaa nanmakalum nerunnu ee kunju mayilpeely

Anonymous said...

സ്നേഹ വാക്കുകളേക്കാള്‍ സ്നേഹത്ത്തിനല്ലേ വില . വാക്ക് എവിടെയും എപ്പോഴും ആര്‍ക്കും ആരോടും പറയാം . അതു പൊള്ളയായ സ്നേഹം മാത്രം.. അതില്‍ ഉപ്പോ മധുരമോ എന്തും നമ്മള്‍ സൗകര്യം പോലെ ചേര്‍ക്കും എന്നിട്ട് സൗകര്യം പോലെ തന്നെ മറക്കുകേം ചെയ്യും . അതുകൊണ്ട് സ്നേഹ വാക്കിനെക്കാള്‍ സ്നേഹം നമുക്ക് തിരികെ ചോദിക്കാം .... ഭാവുകങ്ങള്‍

suma rajeev said...

ആത്മാര്‍ത്ഥതയില്ലാത്ത സ്നേഹവാക്കുകള്‍ സ്നേഹത്തിനു പകരം ആകുമോ??? ആശംസകള്‍...

വിജയലക്ഷ്മി said...

ഇവിടെ ആദ്യമായാണ്‌ ..കവിത ഇഷ്ടപ്പെട്ടു ..നല്ലവരികള്‍

anupama said...

പ്രിയപ്പെട്ട പ്രവീണ്‍ മാഷെ,
വാക്കുകള്‍ കവര്‍ന്നു എടുത്താലും, സ്നേഹം പിന്നെയും ബാക്കിയാകില്ലേ?ഹൃദയ ഭിത്തിയില്‍ എഴുതിയ വാക്കുകള്‍ ആര്‍ക്കും,കൊണ്ടു പോകാന്‍ പറ്റില്ലല്ലോ.
ഒരു നിത്യ സ്നേഹം ആശംസിക്കുന്നു!
സസ്നേഹം,
അനു

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല കവിത.ആശംസകള്‍

sunil vettom said...

"സര്‍വതും കവര്‍ന്നെടുക്കുമ്പോള്‍ ...
ഞാനെഴുതിയ എന്റെ സ്നേഹവാക്കുകള്‍ ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!"


നല്ല വരികള്‍ ...

Arun Gandhigram said...

അതുകൊണ്ട് ദയവായി ആ സ്നേഹവാക്കുകള്‍ എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

അതും കൂടി കവര്‍ന്നെടുത്താല്‍ ....

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!