Sunday, October 9, 2011

" ബുക്ക്‌ - പോസ്റ്റ്‌ ..! "




കത്തുന്ന മനസ്സിലൊരു കുളിര്‍മഴ പെയ്യുംപോല്‍ ,
സൈക്കിളില്‍ എത്തുന്ന കൂട്ടുകാരാ ...,
സ്വപ്‌നങ്ങള്‍ , മുത്തങ്ങള്‍ എല്ലാമൊളിപ്പിച്ച
കത്തുമായെത്തുന്ന കൂട്ടുകാരാ ,
എല്ലാമറിഞ്ഞത്  നിന്നിലൂടെ ..!
എന്റെ ഹൃദയത്തില്‍ നിന്നവള്‍
പറിച്ചുകൊണ്ടോടിയ  നന്ദിനി പെറ്റതും
കിടാവിനു "മുത്തെ''ന്ന് പേരിട്ടതും , പിന്നെ
തെക്കേവളപ്പിലെ മാവ് പൂവിട്ടതും
എല്ലാം അറിഞ്ഞത് നിന്നിലൂടെ .... !!
തറവാട്ടുമുറ്റത്ത്‌  ഓടിക്കളിച്ചൊരു
ഓര്‍മ്മയുമായ് വീണ്ടും ഉത്സവമെത്തുമ്പോള്‍
ഈ വട്ടവും ഞാന്‍ വരില്ലെന്നറിഞ്ഞ , അവളുടെ ...
വേദനയറിഞ്ഞതും  നിന്നിലൂടെ ... !
ഓണവും ക്രിസ്മസും എന്റെ പിറന്നാളു -
മോര്‍ത്തവള്‍ അയയ്ക്കുന്ന ആശംസാകാര്‍ഡുമായ്,
സൈക്കിള്‍ മണിയുടെ പൊട്ടിച്ചിരിയോടെ ,
വീട്ടിലേക്കെത്തുന്ന കൂട്ടുകാരാ .. ,
അവളുടെ സ്നേഹമറിഞ്ഞതും  നിന്നിലൂടെ ..!!
നേരിട്ട് മാത്രം തരാറുള്ള  'ബുക്ക്‌ പോസ്റ്റ്‌ '
ഉമ്മറത്തേക്കെറിഞ്ഞു നീയിന്നു പോയപ്പോള്‍ ...
നീ ചിരിക്കുന്നത് കണ്ടില്ല ഞാന്‍ , എന്നാല്‍
പതിവില്ലാതെയെന്നെ കളിയാക്കി ചിരിക്കുന്ന
ആ ബുക്ക്‌ - പോസ്റ്റിനെന്തിത്ര ചന്തം ?
അവളുടെ കല്യാണക്കുറിയുടെ ചന്തം ...!!!!

9 comments:

RAJESH K SURESH said...

കവിത സൂപ്പര്‍ .....മാഷ്‌ പുലിതന്നെ .....!!!എന്നാലും
എല്ലാം അറിഞ്ഞിട്ടും ആ പാവം പോസ്റ്മേനെ ചതിച്ചുല്ലേ ...!!!

പൈമ said...

chathi..anganeyum....
kavitha good best wishes

Anonymous said...

നമ്മുടെ നാട്ടില്‍ ഇന്ന് തീരെ കാണാനില്ലാത്ത പോസ്റ്റുമാനും ഇന്ന് ഒരു ഗൃഹാതുരത തരുന്ന ഓര്‍മ്മയാണ് കാരണം ഇന്ന് ആരും കത്തെഴുതാറില്ല. മുന്‍പ് പ്രിയതമന്ടെ കത്തിന് കാത്തിരിക്കുന്ന വിരഹിണികള്‍ ശെരിക്കും കാത്തിരിക്കുന്നത് പോസ്റ്മാനെയാണ്. അയാളുടെ ബെല്ലിന്റെ ഒച്ച കാതോര്‍ത്തിരിക്കും. പിന്നെ കവിതയില്‍ പറയുന്ന പോലെ നല്ലകാര്യങ്ങള്‍ മാത്രമല്ല അവര്‍ നമ്മെ അറിയിക്കാന്‍ എത്തുന്നത്‌ എന്നിരുന്നാലും അയാള്‍ എന്നും സൈക്കിളില്‍ എത്തുന്ന കൂട്ടുകാരന്‍ തന്നെ. നല്ല കവിത എനിക്കിഷ്ടപ്പെട്ടു

lonappan said...

നന്നായിരിക്കുന്നു...

Mohammed Kutty.N said...

അതെ,ആ പോസ്റ്റുമാന്‍ (കത്തുകള്‍ )കാലവും അസ്തമിച്ചു കൊണ്ടിരിക്കയാണ്....കവിത ഇഷ്ടമായി.അഭിനന്ദനങ്ങള്‍!

kuttapidreams4u said...

.കവിത ഇഷ്ടമായി.അഭിനന്ദനങ്ങള്‍!

kuttapidreams4u said...

.കവിത ഇഷ്ടമായി.അഭിനന്ദനങ്ങള്‍!

Riju said...

അടിപൊളി മാഷെ.... എന്തൊരു സുഖമാ മാഷുടെ കവിതകള്‍ക്ക്‌....

Jefu Jailaf said...

ഒരുപാട് ഇഷ്ടായി.. സുന്ദരമായ വരികള്‍..

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!