Wednesday, August 24, 2011

ഓണവും , നിന്റെ നാണവും ... !!

http://www.youtube.com/watch?v=LzHxwotWYm4


ഓണം വന്നേ , പൊന്നോണം വന്നേ ,
ചിങ്ങനിലാവിനൊരുമ്മ കൊടുക്കണ നേരം വന്നേ ..
മലയാള ത്തനിമയുണര്‍ത്തണ നാടന്‍ ചേല്  ,
വേണ്മേഘം പൂത്തു നിറഞ്ഞൊരു വാനിന്‍ ചേല്
മഴവില്ലിന്‍ മാല കൊരുക്കാന്‍ ,
പൊന്‍ വെയിലിന്‍ കോടിയുടുക്കാന്‍
തൂമഞ്ഞിന്‍ക്കതിരുകള്‍ ചൂടി  പോരൂ പെണ്ണേ ...
ഓണം വന്നേ , പൊന്നോണം വന്നേ
ചന്തമെഴുന്നൊരു പൂക്കളമെഴുതാന്‍ പോരൂ പെണ്ണേ..
മനമാകെ പൂക്കാലം വന്നോ ചങ്ങാതി ,
കുറിമാനം കൊതി തീരെ കണ്ടോ ചങ്ങാലീ ...
കരവിരുതാല്‍ പൂവിട്ട്‌ , ഇടനെഞ്ചില്‍ തുടി കൊട്ടി ..
തിരിഞ്ഞ് ചെരിഞ്ഞ് ഊഞ്ഞാലാടിയൊരോലപ്പൂഞ്ഞാലി ..
ഓണം വന്നേ , പൊന്നോണം വന്നേ
പുന്നെല്ലിന്‍ കതിര്‍ നുള്ളിയെടുക്കാന്‍ പോരൂ പെണ്ണേ..
നിര നിരയായ്‌ പൊന്നാമ്പല്‍ കണ്ടോ കണ്ണാളേ.. ,
ഒരു പൊന്നിന്‍ കുടമായ് നീ നിന്നോ പെണ്ണാളെ..
കളിയാട്ടം കാണാതെ , കളിവാക്കും മിണ്ടാതെ ...
പതുങ്ങി, ഒതുങ്ങി ചാരെയെത്തണ നാടന്‍ പൂത്തുമ്പി .....
ഓണം വന്നേ , കല്യാണം  വന്നേ ,
കോടിയുടുത്തൊരു മോതിരമണിയാന്‍ പോരൂ പെണ്ണേ.... !

( സുഹൃത്ത് മനീഷിന്റെ ഗാനത്തിന്  വേണ്ടി ഞാനെഴുതിയ വരികള്‍ )

14 comments:

Vipin K Manatt (വേനൽപക്ഷി) said...

നന്നായിട്ടുണ്ട് മാഷേ...ഗൃഹാതുരത്വം തോന്നിപ്പിക്കുന്ന വരികൾ...സംഗീതം കൊടുത്താൽ ഗംഭീരമാകും...

Aadhi said...

"ഓണം വന്നേ , പൊന്നോണം വന്നേ ,
ചിങ്ങനിലാവിനൊരുമ്മ കൊടുക്കണ നേരം വന്നേ ..
മലയാള ത്തനിമയുണര്‍ത്തണ നാടന്‍ ചേല് ,
വേണ്മേഘം പൂത്തു നിറഞ്ഞൊരു വാനിന്‍ ചേല് "

നല്ല വരികള്‍ നാടിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ വരുന്നു .....
കാണുവാനുള്ള യോഗം ഇല്ല ......

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നാടും ഓണവും ഞങ്ങള്‍ പ്രവാസികള്‍ക്ക് എന്നും ഓര്‍മ്മ................

ദൃശ്യ- INTIMATE STRANGER said...

വരികള്‍ നന്നയിരിക്കുന്നു മാഷേ

ഷാജു അത്താണിക്കല്‍ said...

നല്ല വരികള്‍
ആശംസകള്‍

Mohammed Kutty.N said...

അഭിനന്ദനങ്ങള്‍ മാഷേ...ഓണാശംസകള്‍!

ചെറുത്* said...

നല്ലൊരു ഓണപാട്ട്.
എന്നിട്ട് ഗാനത്തിന് ഈണം പകര്‍ന്നോ.
കേള്‍ക്കാറായതാണേല്‍ ഒന്ന് പോസ്റ്റിക്കോണേ.
എന്തായാലും വരികള്‍ സൂപ്പര്‍. നല്ല രസായി ചൊല്ലാന്‍ പറ്റിയ പ്രയോഗങ്ങള്‍.
ഓഡിയോയുമായി വീണ്ടും കാണാം. കാണണം

സ്വന്തം സുഹൃത്ത് said...

oththiri ishtayi.. vaayikkumbol thanne oreenam manassileththunnu.. aasamsakal!

jab! said...

kaviyude manassinte thaalam koodi kittiyirunenkil...

onnu melle moolithaa mashe...

khaadu.. said...

നന്നായിട്ടുണ്ട് മാഷേ....ആശംസകള്‍...

khaadu.. said...

വീഡിയോ കണ്ടു...ഇഷ്ടപ്പെട്ടു....

ഫൈസല്‍ ബാബു said...

ആശംസകള്‍ ....

വര്‍ഷിണി* വിനോദിനി said...

നല്ല വരികള്‍...ആശംസകള്‍.

Arunlal Mathew || ലുട്ടുമോന്‍ said...

നല്ല വരികള്‍...ഓണവും...

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!