Thursday, December 16, 2010

ഒരിക്കല്‍ കൂടി ...!



എന്നെ ഒന്ന് വിളിക്കണം ,
സ്നേഹക്കരിമ്പാകും ഓര്‍മ്മയില്‍
ഒരു തുള്ളി മധുരം പോലും ബാക്കി വയ്ക്കാത്ത
ഈ വരണ്ട ഹൃദയത്തിലേക്ക് ...
ഒരു തണുത്ത നീരുറവയായി
ഒരിക്കല്‍ കൂടി ...!

ആകാശ മങ്ങെത്താ കൊമ്പിലാണെന്നും
പ്രണയിനികള്‍ ഒരു പോലെ ചിന്തിക്കുന്നുവെന്നും
മഴ , ദൈവങ്ങളുടെ ആനന്ദക്കണ്ണീര്‍ ആണെന്നും
പുലമ്പിയ ആ വിഡ്ഢി ദിനങ്ങള്‍ ഓര്‍ത്തെടുക്കുവാനായി
ഒരിക്കല്‍ കൂടി ,
എന്നെ ഒന്ന് വിളിക്കണം !

മുന്‍പെന്നോ , ഞാന്‍ നല്‍കിയ ഇതേ അപേക്ഷ
പരിഗണിക്കാത്ത ആ ദൈവങ്ങളെ പോലെ ,
ഒരിക്കലും വിളിക്കില്ലെന്നറിയാം .. എങ്കിലും
വീണ്ടും ഒരു അപേക്ഷ ..
എന്നെ ഒന്ന് വിളിക്കണം !
ചിലപ്പോഴൊക്കെ ഞാന്‍ പോലും മറന്നുപോകുന്ന
എന്‍റെ പത്തക്ക നമ്പര്‍ ഓര്‍ത്തെടുത്ത്‌
ഒരു വ്യാഴ വട്ടത്തിനു ശേഷമാണെങ്കിലും ...
ഒരു വട്ടം കൂടി ..
എന്നെ ഒന്ന് വിളിക്കണം !

കഴിയുമെങ്കില്‍ ഒരു മഴയുള്ള നേരത്ത്
അല്ലെങ്കില്‍ നല്ല നിലാവുള്ള രാവത്ത്...!
" ഒരിക്കല്‍ കൂടി എന്നെ ഒന്ന് വിളിക്കണം "
എന്നെനിക്കൊന്നു പറഞ്ഞവസാനിപ്പിക്കാനായെങ്കിലും
എന്നെ ഒന്ന് വിളിക്കണം !

ബാലന്‍സ് കഴിയും വരെ പരിഭവങ്ങള്‍ പറയാനല്ല ..!
ബാലന്‍സ് തെറ്റിയ മനസ്സിനൊരാശ്വാസമേകാന്‍ ....
ഒരിക്കല്‍ കൂടി ...

15 comments:

അനില്‍ ജിയെ said...

ഈ വരണ്ട ഹൃദയത്തിലേക്ക് ...
ഒരു തണുത്ത നീരുറവയായി
ഒരിക്കല്‍ കൂടി ...!

praveen mash (abiprayam.com) said...

orikkal koodi alla ..!!
palavattam vilikkaam ..!!!
anilinte vilayeriya abhiprayamgal ariyaan...!!

Sethu said...

Parayanullathokke aa otta viliyil thanne paranju theerkkan kazhiyumo Praveen?

Sethu said...

Nannayittundu Praveen congrats

praveen mash (abiprayam.com) said...

thanks sethu

Unknown said...

വിളിക്കാം പല തവണ.
ആ തണുത്ത നീരുറവ എന്റെ ആ വിളിയിൽ
ഉറച്ച് പോയാൽ പിന്നെ എന്നെ പഴി ചാരരുത്..

റീ ചാർജ്ജ് ചെയ്ത് തരാൻ പ്രത്യേകിച്ച് പറയണ്ടല്ലോ അല്ലെ..

praveen mash (abiprayam.com) said...

പഴി ചാരുകയോ ..!മറ്റുള്ളവരെയോ...?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ബാലന്‍സ് തെറ്റിയ..ഇല്ല തെറ്റിയിട്ടില്ല..

പദസ്വനം said...

ഇത്രയൊക്കെ പറഞ്ഞിട്ടെന്തായി??
വിളി വല്ലതും വന്നോ??

praveen mash (abiprayam.com) said...

@muhammed തെറ്റിയിട്ടില്ല എന്നുള്ളത് ഒരു ആശ്വാസവചനം മാത്രം ?
@padaswanam ആര് വിളിക്കാന്‍ ...!!

സിനോജ്‌ ചന്ദ്രന്‍ said...

Mashinte enikku eettavum sttappetta kavitha.. orikkal koodi..!!!

praveen mash (abiprayam.com) said...

@cinoj ഒരു തണുത്ത നീരുറവയായി.....

kaattu kurinji said...

ഒരിക്കല്‍ കൂടി ഞാന്‍ വിളിച്ചോട്ടെ?

തണുത്ത നീരുരവയായല്ല..എന്റെ തപിയ്ക്കുന്ന ഓര്‍മ്മകള്‍ക്ക്
ആവുമെങ്കില്‍ ഒരിറ്റ് നനവേകാന്‍....

ഒരിക്കല്‍ കൂടി ഞാന്‍ വിളിച്ചോട്ടെ?

കടലിരമ്പം കേട്ട് ,കടല്‍ മഴ കണ്ടു
ഉടലാകെ ഉപ്പു ച്ചുവച്ചപ്പോള്‍ ..
അത് പരസ്പരം പങ്കിട്ടെടുത്തത്.. . .
ആ കടലിരമ്പം വെറുതെയെങ്കിലും
ഓര്‍ത്തെടുക്കാന്‍ ഒന്ന് കൂടെ വിളിച്ചോട്ടെ ഞാന്‍?
ഓരോ തവണയും അക്കങ്ങള്‍ ഓരോന്നായി അമര്ത്തി
ഞാനത് മായ്ച്ച്ചെടുക്കുംപോള്‍ ...
ഒരിക്കലും മാഞ്ഞു പോകാത്തത്..ആത്മാവിലെയ്ക്ക് നീ കോരിയിട്ട വാക്കുകള്‍..
നിനക്കത് ഇന്ന് വിഡ്ഢി ദിനങ്ങള്‍ !!

ഒരിക്കല്‍ കൂടി ഞാന്‍ വിളിച്ചോട്ടെ?
നിന്നോളം ഞാന്‍ മറ്റാരെയും പ്രനയിചിട്ടില്ലെന്നു പറയാന്‍??

പക്ഷെ നീ മാഞ്ഞു പോയതെവിറെക്കെന്നരിയാതെ ....
ഞാനിവിടെ എകയാവുന്നല്ലോ!..

Hashik said...

very nice....

MAHESH said...

VEANDA MASHE PHONE VILLI KARANAM ORU POLINJA LOVINTE ORMAKALIKA NJAN

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!