Thursday, November 25, 2010

ഒരു കടം ... !


നിനക്കായ് ഞാനയച്ച ഒരു എസ്‌ .എം .എസ്‌
ഔട്ട്‌ ബോക്സില്‍ ഇന്നും തനിയെ നീറി കിടക്കുന്നു ...
ഡിലീറ്റ് ചെയ്തിട്ടും പോകാതെ , മായാതെ
ഔട്ട്‌ ബോക്സില്‍ ഇന്നും കെട്ടി കിടക്കുന്നു ...!!

അന്ന് , ആ ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയുടെ
തുറന്നിട്ട വാതിലിന്‍റെ മറയില്‍ വച്ച്
ആരും കാണാതെ തരാമെന്ന് കരുതി
ഹൃദയത്തില്‍ സൂക്ഷിച്ചു വച്ച,
ഇതള്‍ കൊഴിയാത്ത ...
ഒരു ചുവന്ന ചുംബനപ്പൂ പോലെ ...!!

8 comments:

അനില്‍ ജിയെ said...

ചില വേദനകള്‍ അങ്ങനെയാണ്‌.
ഒരിക്കലും മായാതെ,
മായ്ചു കളഞ്ഞാലും മായാതെ!

ചില നേരങ്ങളില്‍ ചില വരികളും!

PriYaN'zZ said...

എന്‍റെയും ഔട്ട്‌ ബോക്സില്‍ ഡിലീറ്റ് ആവാതെ കിടക്കുന്ന എസ്. എം. എസ്സുകളുണ്ട് മാഷേ...
അതിന്‍റെ നീറ്റല്‍ എനിക്കറിയാം...

praveen m.kumar said...

അനിലിനും പ്രിയനും നന്ദി ..
എന്‍റെ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിച്ചു എന്നറിഞ്ഞതില്‍ അഭിമാനവും ..!

Nijil said...

മാഷെ...പ്രകടിപ്പിക്കാനാകാതെ പോയ പ്രണയത്തിന്റെ നൊബരം നന്നായി എഴുതിയിരിക്കുന്നു...

praveen m.kumar said...

എല്ലാം കേവലം ഒരു 'പ്രകടനം' മാത്രമാണ് ...!!

Sethu said...

എല്ലാം കേവലം പ്രകടനം മാത്രമാണെന്ന് പറയാനാവില്ല പ്രവീണ്‍.
പ്രകടിപിച്ചാല്‍ അതോടു കൂടി നഷ്ടപ്പെട്ട് പോകുമോ എന്ന് ഭയം കൊണ്ടാകണം പലരും പ്രണയം ഉള്ളില്‍ തന്നെ സൂക്ഷികുന്നത്.

Sethu said...

അറിയപെടാതെയും പറയാതെയും പോയ സ്നേഹവും പ്രണയവും എല്ലാം തീരാ കടങ്ങളാണ് .

പ്രണയവും സ്നേഹവും പ്രകടിപ്പിക്കാന്‍ ഉള്ളതാണെന്നും അത് ഉള്ളില്‍ മാത്രം കൊണ്ട് നടന്നീട്ടു
കാര്യമില്ലെന്നും ഓര്‍മിപ്പിച്ചതിനു നന്ദി .

praveen m.kumar said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ...!!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!