Tuesday, July 17, 2007

കോടാലി ....!


നീ ഒരു സ്മാരകം ..
എന്റെ സംസ്കാരം തുടങ്ങുവാന്‍
പരശു രാമന്റെ കൈകളെ
ആവേശം കൊള്ളിച്ച ......!
നന്മകള്‍ മാത്രം വിളങ്ങുന്ന
ഈ നാട്ടില്‍ ...
ഒരു പാവം മരം വെട്ടുകാരനെ
സത്യം മാത്രം പറയിച്ച ..
പിന്നീട്‌ എന്റെ മഹാത്മാക്കളെ
അതിലൂടെ മാത്രം നടത്തിച്ച
ഒരു ഇടവഴി ..!
കോടാലി , നീ എന്റെ ഒരു സമരായുധമാണ്...!
നീ എന്റെ അരികില്‍ ഉണ്ടെന്നുള്ള
ധൈര്യം അതാണെന്റെ വിജയം ..!
സ്വര്‍ണതാലോ വെള്ളിയാലോ മരത്താലോ അല്ല
നിന്റെ പിടി തീര്‍ത്തത് സ്നേഹത്താലാണ്
സത്യത്താല്‍....!
ആ ആലിന്‍ ചുവട്ടില്‍ ഒരല്പ നേരം കൂടി ...
ഞാന്‍ ഒന്ന് മയങ്ങിക്കോട്ടേ ...?

5 comments:

praveen mash (abiprayam.com) said...

kodaly : "Kingdom Of Daring And Loving Youth"

Ajeesh V David said...

thakarthu masheee nammude Kodaly oru sambhavama alle masheee :)

Anonymous said...

kavitha kollam.
ini onnu keralatheppatti

ANWAR SULTHAN said...

IT IS A NICE POEM.

MAHESH said...

kodaly kodaly aavumo

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!