സീന്‍ ഒന്ന് :
മുത്തശ്ശിയുടെ മടിയില്‍ കിടന്നുറങ്ങുന്ന ഉണ്ണി ..
സന്ധ്യാനേരത്തെ ഇളംകാറ്റില്‍ ,
അണയാന്‍ തുടങ്ങുന്ന നിലവിളക്ക് ..
ആക്ഷന്‍ ...!
ഉണ്ണിയുടെ തലമുടിയില്‍ തലോടി കൊണ്ട് ,
മുത്തശ്ശി പറയുന്നു ....
" നമ്മുടെ മുതുമുത്തശ്ശന്മാര്‍,
ഈ പുഴ നീന്തികിടന്നാണ് വന്നത് ...!
നാമിവിടെ താമസമാക്കിയത് ഈ പുഴ കാരണമാണ് ...
നാമൊരിക്കല്‍ മരിക്കും ..
പക്ഷെ ,ഈ പുഴ ഒരിക്കലും മരിക്കരുത് ....! "
സീന്‍ രണ്ട് :
ഉണ്ണിമാഷിന്‍റെ ക്ലാസ്സ്മുറി
ഇന്ന് ആ ഉണ്ണി വളര്‍ന്ന് ഉണ്ണിമാഷ് ആയിരിക്കുന്നു ...!
മാഷിന്‍റെ പിറകിലെ ബ്ലാക്ക് ബോര്‍ഡില്‍ ..
' പുഴ ' എന്ന് വലുതായി എഴുതിയിരിക്കുന്നു ..
മുത്തശ്ശിയുടെ പഴയ വാക്കുകള്‍ ഒരു അശരീരി പോലെ ... !
സീന്‍ മൂന്ന് :
ആദ്യ സീനില്‍ മുത്തശ്ശിയുടെ മടിയില്‍ കിടന്നപോലെ ,
രാവിലെ പുഴക്കരയിലെ നിരാഹാര പന്തലില്‍ ,
ചുരുണ്ടുകൂടി കിടക്കുന്ന ഉണ്ണി മാഷ് ...!
വലതുവശത്ത് പൊട്ടിപൊളിഞ്ഞ ബ്ലാക്ക്‌ബോര്‍ഡില്‍ ,
ഒരു മഞ്ഞ നിറമുള്ള ചാര്‍ട്ട് പേപ്പറില്‍ എഴുതിപ്പതിച്ചിരിക്കുന്ന
" പുഴ മരിക്കരുത് ,
ഉണ്ണി മാഷ് - നിരാഹാരം നാലാം ദിവസം "
എന്ന വാക്കുകളിലേക്കു ഒരു ക്ലോസ് - അപ് ഷോട്ട് ..!
മണലുമായി ഇരുവശത്തിലൂടെയും പോകുന്ന
ടിപ്പര്‍ ലോറികളും പെട്ടി ഓട്ടോറിക്ഷകളും ...!
പന്തലിനരികില്‍ പരിഹാസച്ചിരിയുമായി ,
തലയില്‍ ചുവന്ന കെട്ടും മഞ്ഞ കെട്ടുകളുമായി നീലക്കുപ്പയക്കാര്‍..!
" ഈ മാഷിനു ഇതിന്‍റെ വല്ല ആവശ്യമുണ്ടോ "യെന്ന് ശരത്തിന്‍റെ അച്ഛന്‍
" മണലില്ലെങ്കില്‍ വികസനമുണ്ടാകുമോ " യെന്ന് ഡ്രൈവര്‍ ജോസേട്ടന്‍.
നിറകണ്‍പുഞ്ചിരിയുമായി പന്തലിലെ പുല്ലുപായയില്‍,
ഒന്നും മിണ്ടാതെ തളര്‍ന്നിരിക്കുന്ന ഉണ്ണിമാഷ് ..!
സീന്‍ നാല് :
നിരാഹാരപന്തലില്‍ ചുട്ടു പൊള്ളുന്ന വെയിലില്‍ ,
പുഴയെ നോക്കിയിരിക്കുന്ന ഉണ്ണി മാഷ് ..!
സ്കൂള്‍ബാഗുമായി പുഴക്കരയിലേക്കെത്തുന്ന
ഉണ്ണിമാഷിന്‍റെ ക്ലാസ്സിലെ കുട്ടികള്‍ ..!
" മാഷെന്താ ഉസ്ക്കൂളില്‍ വരാത്തേ ?" യെന്ന്
എട്ടു സീയിലെ അജോമോന്‍ ..
" ഉണ്ണിമാഷൊന്നും കഴിച്ചിട്ടില്ലേ ?" യെന്ന്
തലയില്‍ മഞ്ഞ ' റ ' വച്ച അമ്മുക്കുട്ടി ..!!
വലിയ ടവല്‍ കൊണ്ട് പൊതിഞ്ഞ ചോറുപാത്രമെടുത്ത് ,
അത് തുറന്ന് , ഉണ്ണിമാഷിന്‍റെ നേരെ നീട്ടുന്നു ശരണ്യ ...!
ചതുരത്തിലുള്ള ആ ചോറു പാത്രത്തിന്‍റെ മൂലയില്‍,
ചുവന്ന നിറമുള്ള കണ്ണിമാങ്ങാ അച്ചാറിന്‍റെ അരികില്‍ ,
പതുങ്ങിയിരിക്കുന്ന പുഴുങ്ങിയ കോഴിമുട്ടയുടെ
ഒരു അലസമായ ഷോട്ട് ..!
ഉണ്ണി മാഷിന്‍റെ കണ്ണുനിറയുന്നു ..
" ക്ലാസ്സില്‍ വാ മാഷേ" യെന്ന് കെഞ്ചികൊഞ്ചുന്ന കുട്ടികള്‍ ,
" പുഴ മരിക്കരുതെന്നെ" ഴുതിയ മഞ്ഞ ചാര്‍ട്ട് പേപ്പര്‍ വലിച്ചെടുത്ത്
പുഴയുടെ അരികിലേക്ക് നടന്നു പോകുന്ന ഉണ്ണിമാഷ് ...
പിറകെ ഉണ്ണിമാഷിന്‍റെ കുട്ടികളും ....!
സീന്‍ അഞ്ച് :
പുഴയുടെ തൊട്ടരികില്‍ മുട്ടുകുത്തിയിരുന്ന് ,
മഞ്ഞ ചാര്‍ട്ട് പേപ്പര്‍ കൊണ്ടുണ്ടാക്കിയ കടലാസു വഞ്ചി
ഒഴുക്കുന്ന ഉണ്ണി മാഷ് ...!
ആ മഞ്ഞ വഞ്ചിയുടെ പിറകില്‍ ,
നോട്ടുബുക്കിന്‍റെ വരയുള്ള കടലാസ്സു വഞ്ചികള്‍
ഒഴുക്കാനൊരുങ്ങുന്നു അമ്മുവും ശരത്തും
അജോ മോനും രഞ്ജിത്തും പിന്നെ മറ്റു ചിലരും ....!
പ്രതീക്ഷയോടെ ആ കുരുന്നുകളെ നോക്കി ചിരിക്കുന്നു ,
അവരുടെ പ്രിയപ്പെട്ട ഉണ്ണിമാഷ് ..!!
'' കട്ട് ......! നോക്കൂ പുഴയില്‍ കടലാസ്സു വഞ്ചികള്‍ ഒഴുകുന്നില്ല ...
റീ ടേക്ക് .... !"

8 comments:
പുഴകളെല്ലാം മരിച്ചു കൊണ്ടിരിക്കുകയാണു. മണലു വാരി നാം നമ്മുടെ തന്നെ ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണു...അതു തിരിച്ചറിഞ്ഞു വിലപിക്കാനായി ആരുമില്ലെന്നു മാത്രം....തിരിച്ചറിവിലേയ്ക്കൊരു പാത വെട്ടിത്തുറന്നു തന്ന പ്രവീണ് മാഷിനു അഭിനന്ദനങ്ങള് നേരുന്നു,,,,,
ശുഭാശംസകൾ....
കവിത നന്ന്.വരികള്‍ വായിക്കാന്‍ വിഷമം.
വരികള്‍ വായിക്കാന്‍ വിഷമം തോനുന്നു....... എങ്കിലും വായിച്ചു ട്ടോ
manoharam.manmaranja puzhakalkkayi eliya charamageetham.
Great Mashe..........
മരിച്ചു കൊണ്ടിരിക്കുന്ന പുഴകള്‍ക്ക് വേണ്ടി ഒരു ഹൃദയസ്പര്‍ശിയായ വിലാപ കാവ്യം ..നന്നായിട്ടുണ്ട് മാഷേ
തെറ്റ്, വളരേ നല്ല കവിയാണ്!
വ്യത്യസ്തമായിരിക്കുന്നു ഈ ശൈലി
Post a Comment