Wednesday, December 14, 2011

വാഴപ്പഴത്തിന്റെ രുചി .... !




മൂത്ത് പഴുക്കും മുന്‍പേ ,
അതിന്റെ തേന്‍ നുകര്‍ന്ന അച്ഛനെയും ,
അതിന്റെ  ചവര്‍പ്പ് കലര്‍ന്ന രുചിയറിഞ്ഞ
സഹോദരന്മാരെയും സാക്ഷി നിര്‍ത്തി ,
ചന്തയില്‍ വച്ച് ഒരു അമ്മ ....
ഇടറിയ ശബ്ദത്തില്‍ വിളിച്ചു പറയുന്നത് കേട്ടു ....!!
" ഏയ് , ഇത് ഒന്ന് രുചിച്ചു നോക്കൂന്നേ ...
ഇത് നല്ല ചേലുള്ള വാഴക്കുല ...!
എന്റെ മാറിലെ ചൂടും പാലും നല്‍കി ...
എന്റെ വീടിന്റെ മുറ്റത്ത്‌ ,
ഞാന്‍ വളര്‍ത്തിയ വാഴക്കുല ...!!
ഇതിന്റെ മധുരം ഒന്നറിയേണ്ടേ ...?
ഇതിന്റെ വില ....!!!









( കടപ്പാട് : സ്റ്റാഫ്‌ റൂമിലെ  സൗഹൃദസംഭാഷണത്തില്‍
ഈ ചിന്ത പകര്‍ന്നു  തന്ന  ആത്മസുഹൃത്ത്‌ ജെയ് മോന്  ..)

11 comments:

ക്യൂബാ പഥികന്‍ said...

ചുരുങ്ങിയ വരികളില്‍ ,മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തുന്ന കവിത ..ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെ നല്ല രീതിയില്‍ വരച്ചുകാട്ടി

bjpillai50 said...

nice,
sharedon FB

ഒരു വെഷകോടന്‍ said...

കാര്യം മാഷ്‌ പറഞ്ഞത് സത്യം ആണെങ്കിലും, അതു പറഞ്ഞു കേള്‍ക്കുമ്പോള്‍ ഒരു വേദനയാണ്..ഇതൊരു സത്യമാണല്ലോ എന്നോര്‍ക്കുമ്പോള്‍..

പൊട്ടന്‍ said...

നന്നായി മാഷെ, ആശംസകള്‍.

Kalavallabhan said...

മൂത്ത് പഴുക്കും മുന്‍പേ ,
അതിന്റെ തേന്‍ നുകര്‍ന്ന അച്ഛനെയും ,
അതിന്റെ ചവര്‍പ്പ് കലര്‍ന്ന രുചിയറിഞ്ഞ
സഹോദരന്മാരെയും സാക്ഷി നിര്‍ത്തി
...

സേതുലക്ഷ്മി said...

നൊമ്പരമായി,സത്യം തന്നെ,എങ്കിലും... 'അമ്മ' വേണ്ടായിരുന്നു...

Vp Ahmed said...

ഹൃദ്യമായി

Anonymous said...

മൂത്തു പഴുക്കും മുന്‍പേ ....കുറച്ചുവരികളില്‍ ആറ്റിക്കുറുക്കിയ നൊമ്പരം ... ഓരോര്മ്മപെടുത്തല്‍ .......കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സത്യം .....

പിരാന said...

നന്നായിരിക്കുന്നു....

Arun Gandhigram said...

നൊമ്പരപ്പെടുത്തുന്ന വരികള്‍

കരീക്കാടൻ said...

great... super

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!