ഒരു കൊച്ചു ഉരുളിയും എടുത്തു കൊണ്ട്
കണ്ണന്റെ വിഗ്രഹവും ചുമന്ന്..
കൂട്ടുകാരോരോന്നിച്ചു പാതിരാ നേരത്ത്
മാങ്ങ പറിച്ചും കളി പറഞ്ഞും ....
പിന്നെ ...ഓരോരോ വീടിന്റെ മുറ്റത്ത് ചെന്നിട്ട് ..
ചില്ലി പടക്കത്താല്‍ ഞെട്ടിയുണര്ത്തിയിട്ട് ..
മാവിന്റെ ചോട്ടില്‍ ഒളിച്ചിരിരുന്നു ..., .
കണി കാണാന്‍ വരുന്നത് കാത്തിരുന്നു.....
കണ്ണ് തിരുമ്മി ഉണര്‍ന്നു വരുന്നൊരു
സുന്ദരി പെണ്ണിനെ നോക്കി നിന്നു....!
വാതില്‍ അടച്ചിട്ട് ,വെളിച്ചം അണച്ചിട്ട്
എല്ലാരും പോയെന്ന് ഉറപ്പു വരുത്തീട്ട്
വീണ്ടും ആ മുറ്റത്തെ ഉരുളി എടുത്തിട്ട്
തലയില്‍ ചുമന്നിട്ട്, മെല്ലെ നടന്നിട്ട് ..
പത്തു രൂപ നോട്ടിട്ടോന്ന് നോക്കീട്ട്...
........, ..........................
എന്തെല്ലാം .. ! എണ്ണി തിട്ടപ്പെടുത്തിയ
ഒരു വിഷു ക്കാലം ഓര്‍മകളില്‍ ...!
എങ്കിലും , ഇന്നൊരു സംശയം ബാക്കി ..
കണ്ണന്റെ വിഗ്രഹം കാണിച്ചു വാങ്ങിയ
ആ പങ്ക് എന്തിന് ഞാന്‍ എടുത്തു ..?
വിഷു റിലീസ് സിനിമക്കും ക്രിക്കറ്റ് ബാറ്റിനും
ആ പണം എന്തിന് ചെലവഴിച്ചു ...!