
കടിഞ്ഞൂല്‍ പ്രേമം തോന്നിയതെവിടെ വച്ച് ... ?
പ്രൈമറി ക്ലാസ്സിന്റെ 'ചുമരക'ത്തോ ...?
റോബിന്‍സണ്‍ ക്രുസോ തന് കഥയുമായ് ക്ലാസ്സ് ടീച്ചര്‍
വാചാല യായൊരു നേരത്താണോ ...?
ഏകനായിരുന്നൊരാ പാവത്തിനെക്കുറി -
ച്ചെന്തോ ഞാന്‍ സഹപാഠിയോടോതവേ,
കൈയിലെ ചോക്കുമുറി കൊണ്ടെന്റെ ദേഹത്തെ -
റിഞ്ഞിട്ടും കൊണ്ടില്ല .. അത് കൊണ്ടോ ?, അറിയില്ല ...
എന്നെ എഴുന്നേല്‍പ്പിച്ചു മറുകരയിലിരിക്കുന്ന
പെണ്‍കുട്ടി തന് ചാരെയിരുത്തി ടീച്ചര്‍ ...!
കലങ്ങിയ കണ്ണുമായ് തലകുനിച്ച് ..
ആരെയും നോക്കാതെ അല്പനേരം ..!
അനുഗ്രഹമായ് കൂട്ടബെല്ലടിച്ചു ,
ഉള്ളില്‍ നാലുമണിപ്പൂ വിരിഞ്ഞു... !
അന്ന് ഞാനൊരു പൊന്കിനാവ് കണ്ടു ..
സുന്ദരമായൊരു കൊച്ചുദ്വീപ്...!
ആ ദ്വീപില്‍ റോബിന്‍സണ്‍ ക്രുസൊയെപ്പോലെ
ഏകനായ് ഞാനേതോ മരത്തണലില്‍ ..
കല്ല് കളിക്കുവാന്‍ കൂട്ടിനായെത്തുന്നു...
റെഡ് റിബണ്‍ കെട്ടിയ കൂട്ടുകാരി ...!
ക്ലാസ്സിലിരുന്നപോല് ഇത്തിരി നേരമെന്‍
ചാരെയിരുന്നവള്‍ പോകയാണോ ..?
ആരോടും പറയാതെ വളകിലുക്കി ..
മെല്ലെ നടന്നവള്‍ പോകയാണോ ..?
വെളുക്കുവാന്‍ നേരത്ത് കാണുന്ന സ്വപ്നങ്ങള്‍ ..
യാഥാര്‍ത്ഥ്യമാകുമെന്നാരു ചൊല്ലി ...... ???
കലങ്ങിയ കണ്ണുമായ് തലകുനിച്ച് ..
ആരെയും നോക്കാതെ അല്പനേരം ..!
അനുഗ്രഹമായ് കൂട്ടബെല്ലടിച്ചു ,
ഉള്ളില്‍ നാലുമണിപ്പൂ വിരിഞ്ഞു... !
അന്ന് ഞാനൊരു പൊന്കിനാവ് കണ്ടു ..
സുന്ദരമായൊരു കൊച്ചുദ്വീപ്...!
ആ ദ്വീപില്‍ റോബിന്‍സണ്‍ ക്രുസൊയെപ്പോലെ
ഏകനായ് ഞാനേതോ മരത്തണലില്‍ ..
കല്ല് കളിക്കുവാന്‍ കൂട്ടിനായെത്തുന്നു...
റെഡ് റിബണ്‍ കെട്ടിയ കൂട്ടുകാരി ...!
ക്ലാസ്സിലിരുന്നപോല് ഇത്തിരി നേരമെന്‍
ചാരെയിരുന്നവള്‍ പോകയാണോ ..?
ആരോടും പറയാതെ വളകിലുക്കി ..
മെല്ലെ നടന്നവള്‍ പോകയാണോ ..?
വെളുക്കുവാന്‍ നേരത്ത് കാണുന്ന സ്വപ്നങ്ങള്‍ ..
യാഥാര്‍ത്ഥ്യമാകുമെന്നാരു ചൊല്ലി ...... ???