
ക്രിസ്മസ് രാത്രിയില്‍ സമ്മാനവുമായി എത്തിയ
അപ്പൂപ്പനോടായ് കുഞ്ഞിന്റെ ചോദ്യം ...
ക്രിസ്മസ് അപ്പൂപ്പന് മാത്രമേയുള്ളൂ ...!
ക്രിസ്മസ് അമ്മൂമ്മയില്ലെയെന്ന് ....?
ഒരു കൊച്ചു ബലൂണും പിന്നെ മധുരവും നല്കി
അപ്പൂപ്പന് മെല്ലെ പറഞ്ഞു
അങ്ങകലെ മഞ്ഞു മലകള്ക്കപ്പുറത്തു ,
അപ്പൂപ്പന് തിരിച്ചെത്തുന്നതും കാത്ത്...
ഒരു പാവം ക്രിസ്മസ് അമ്മൂമ്മയുണ്ട് ..!
അമ്മൂമ്മക്ക് കഥകളറിയാമോ ...?
അപ്പൂപ്പന് വീണ്ടും ചിരിച്ചു ....!!
അമ്മൂമ്മയെ എന്തേ കൂടെ കൊണ്ടുവരാഞ്ഞേ ..?
എന്നും കാലില്‍ കുഴമ്പിടണം,
എന്നും കാലില്‍ കുഴമ്പിടണം,
പിന്നെ ചൂടുവെള്ളത്തില്‍ തന്നെ കുളിക്കണം !
........, ......... ,......... , ........., .........
അമ്മൂമ്മ അവിടെ തനിച്ചാണ് കുഞ്ഞേ ...
എല്ലാ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും പോലെ ..!
എങ്കിലും ഒരു അപ്പൂപ്പന് താടിയെ പോലെ ..............
എങ്കിലും ഒരു അപ്പൂപ്പന് താടിയെ പോലെ ..............